മകന്റെ ഹൃദയം കണ്ട് അമ്മ സുചിത്ര കരഞ്ഞു.. ഭര്‍ത്താവ് മോഹന്‍ ലാലിനേക്കാള്‍ മികച്ചവനെന്നും….

അമ്മ ഹൃദയം അങ്ങനെയാണ് മക്കള്‍ക്കുവേണ്ടി തുടിച്ചുകൊണ്ടേയിരിക്കും… പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഹൃദയം കണ്ടു കണ്ണ് നിറഞ്ഞ സുചിത്ര കാര്യങ്ങള്‍ പറയുന്നതിങ്ങനെ-
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). കഴിഞ്ഞ ദിവസം തിയറ്ററില്‍ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനിശ്ചിതത്വം നേരിട്ടെങ്കിലും റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
സുചിത്രയും മോഹന്‍ലാലും മകന്റെ സിനിമ കാണാന്‍ തിറ്ററില്‍ എത്തിയിരുന്നു. ഈ അവസരത്തില്‍ സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘സിനിമ ഒരുപാട് ഇഷ്ടമായി. പറയാന്‍ വാക്കുകളില്ല. ചില സ്ഥലങ്ങളില്‍ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതു പോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി തോന്നി. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷനലാകും’, സുചിത്ര പറഞ്ഞു.
ഇടപ്പള്ളി വിനീത തിയറ്ററില്‍ വൈകിട്ടത്തെ പ്രദര്‍ശനത്തിനാണ് സുചിത്ര എത്തിയത്. റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാന്‍ തങ്ങള്‍ക്ക് ആത്മധൈര്യം തന്നത് സുചിത്ര മോഹന്‍ലാല്‍ ആണെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം അറിയിച്ചിരുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. ഇനിവരുന്നത് പ്രണവിന്റെയും വിനീതിന്റെയും കാലമാണ് ഒരു സംശയവും ഇല്ല ഹൃദയം അത്ര മികച്ചതാണ് FC