മഞ്ജുവിനെ മറക്കാന്‍ ദിലീപിന് എങ്ങനെ കഴിയും – പോയതോടെ നാശം പെരുമഴ പോലെയല്ലേ വന്നത്…..
മലയാളി പ്രേഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. സിനിമയില്‍ സജീവമായി നില്ക്കുന്ന താരത്തിന്റെ കുടുംബ ജീവിതവും എപ്പോഴും ചര്‍ച്ചയാകാറുണ്ട്. താരത്തിന്റെയും മഞ്ജുവാര്യരുടെയും വിവാഹ മോചനത്തിന് ശേഷം കാവ്യാ മാധവനുമായുള്ള വിവാഹവും എല്ലാം ചര്‍ച്ച വിഷയമായ ഒന്നാണ്. മഹാലക്ഷ്മിയോടൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പേര് കൂടി ദിലീപ് പറഞ്ഞത്.
മഞ്ജു പലപ്പോഴും ദിലീപിന്റെ പേര് പറയാന്‍ വിസമ്മതിച്ചിരുന്നു. ഇരുവരും തമ്മില്‍ എന്താണ് വിഷയം എന്ന് ഇന്നും ആര്‍ക്കും അറിയാത്ത കാര്യമാണ്. തന്റെ കൂടെ അഭിനയിച്ച നായികമാരെല്ലാം പിന്‍കാലത്ത് സൗത്ത് ഇന്ത്യയിലെ നായികയായി എന്ന ചോദ്യത്തിലാണ് മഞ്ജുവിന്റെ പേര് പറഞ്ഞ് ദിലീപ് എത്തിയത്. കൂടാതെ മറ്റ് പല താരങ്ങളുടെയും പേര് താരം പറയുകയുണ്ടായി. മഞ്ജുവിന്റെ ആദ്യ നായകന് ഞാനാണ്. അതുകൊണ്ട് മഞ്ജുവിന് ആ ഭാഗ്യം ലഭിച്ചപ്പോള്‍ എനിക്ക് സന്തോഷം ആണെന്നാണ് ദിലീപ് കൂട്ടി ചേര്‍ത്തത്.