മഞ്ജു വാര്യരെ കളിയാക്കാനാണോ നടി അനുശ്രി ഇത് ചെയ്തത്-
അസൂയ.
75 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഒരു നാടകഗാനം,ആ ഗാനം 1986ല്‍ G.അരവിന്ദന് എന്ന സംവിധായകന് ഒരിടത്ത് എന്ന സിനിമ ചെയ്തപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തി.2019ല്‍ ആ ഗാനത്തെ വീണ്ടും പുന:രവതരിപ്പിച്ചത് ജാക്ക് ആന്റ് ജില് എന്ന ചിത്രത്തിലൂടെയാണ്.മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഈ ഗാനം പാടിയതും അതിനൊത്ത് ചുവട് വെച്ചതും മഞ്ജുവാര്യര്‍ തന്നെ.കോടികള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന കിം കിം കിം കാന്താ എന്ന ഗാനം ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളിലും ക്ലിക്കായതാണ്.
ഇപ്പോഴിതാ ആ ഗാനത്തെ കുട്ടികളുടെ സൗണ്ട് വേര്ഷനിലാക്കി നടി അനുശ്രി ചുവട് വെച്ചിരിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ എന്നും
സജ്ജീവമായ അനുശ്രീ ഈ ഗാനത്തിന് ചുവട് വെക്കും മുമ്പ്
മഞ്ജു വാര്യരോട് ക്ഷമ ചോദിക്കുന്നുണ്ട്.ചുവട് വെക്കാന്‍ കെട്ടിയ വേഷം മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം
പറയുന്ന വാര്യം പള്ളിയിലെ മീനാക്ഷിയായിട്ടാണ് വരവ്.
ദാസപ്പോ എന്റെ മുഖത്തോട്ടൊന്ന് സൂക്ഷിച്ച് നോക്കിയേ എന്തോ ഒരു കുഴപ്പം എവിടെയോ ഉള്ള പോലെ അ അ ആ ഇപ്പോ മനസ്സിലായി വാര്യം പള്ളിയിലെ മീനാക്ഷി അല്ലിയോ?…..എന്ന ഡയലോഗിനൊപ്പം മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ…… എന്ന
ക്യാപ്ഷനിട്ടാണ് കിംകിംകിം ഡാന്‍സ് ചെയ്യുന്നത്.പപ്പുവിനോടൊപ്പം നഷ്ടപ്പെട്ട ഭ്രാന്ത് നിലനില്ക്കുന്നു അനുശ്രിയിലൂടെ എന്നറിഞ്ഞതില്‍ സന്തോഷം.അസൂയ മൂത്തിട്ടൊന്നുമല്ല ഇത് ചെയ്യുന്നത് അനുശ്രിക്ക് കുട്ടികളുടെ മനസ്സാ….
ഫിലീം കോര്‍ട്ട്.