മദ്യപിച്ച് ലക്കുകെട്ട് പാമ്പ് ഡാന്‍സ്, നടി സനുഷക്കെതിരെ… ആത്മഹത്യയുടെ അരികിലൂടെ..

ആ കുഞ്ഞുചിരി കണ്ട് ഇഷ്ടം കൂടിയതാണ് മലയാളികള്‍ സനുഷക്കൊപ്പം, അവര്‍ ബാലതാരത്തില്‍
നിന്ന് വളര്‍ന്നു നായികയായി, താരത്തിനെതിരെ എന്നും ഒരുകൂട്ടം ആളുകള്‍ ഇല്ലാ വചനങ്ങള്‍ എഴുതി വിട്ടുകൊണ്ടേയിരിക്കും കുറെ കാര്യങ്ങള്‍ക്കു മറുപടി പറയും സനുഷ അത്തരത്തിലൊന്നാണിതും.
ബാലതാരമായി മലയാള സിനിമയിലേക്കെത്തി നായിക വേഷത്തില്‍ തിളങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സനുഷ. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കില്‍ താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ അടുത്തിടെ താരം പങ്കുവെച്ച ചില ഫോട്ടോഷൂട്ടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആ ഫോട്ടോഷൂട്ടുകള്‍ക്ക് താഴെ ചിലര്‍ മോശം കമന്റുകളുമായി എത്തിയിരുന്നു.
ഇപ്പോഴിതാ താന്‍ പങ്കുവെച്ച ഫോട്ടോഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കും താഴെ വന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് താരം. ഫോട്ടോഷൂട്ടിനിടെ എടുത്ത ഒരു പാമ്പ് വീഡിയോയാണ് വിമര്‍ശനത്തിന് ഇടയായ ഒരു വീഡിയോ. സനുഷ മദ്യപിച്ച് ലക്കുകെട്ട് പാമ്പ് ഡാന്‍സ് കളിച്ചു എന്ന വിമര്‍ശനമാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്.
ഈ വിമര്‍ശനങ്ങള്‍ക്ക് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, കുറച്ച് ക്ലിക്കുകള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തലക്കെട്ട് നല്കിയ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നെന്ന് സനുഷ പറഞ്ഞു. ഫോട്ടോഷൂട്ടിനിടെ എടുത്ത രസകരമായ വീഡിയോ ആയിരുന്നു അതെന്ന് സനുഷ പറയുന്നു. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും താരം വ്യക്തമാക്കുന്നു. സനുഷ തടിച്ചു, മെലിഞ്ഞു, മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. എന്നാല്‍ തടിച്ചതിനും മെലിഞ്ഞതിനും എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അത് എന്ത് തന്നെയായാലും എനിക്ക് എന്റെ വീട്ടികാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് സനുഷ പറയുന്നു.
താന്‍ നേരിട്ട ഡിപ്രഷനെ കുറിച്ചും താരം തുറന്നു പറഞ്ഞു. ഞാന്‍ ഡിപ്രഷനിലാണെന്ന് പറഞ്ഞുള്ള വീഡിയോ പങ്കുവെച്ചത് താന്‍ തന്നെയാണ്. എന്റെ തുറന്നുപറച്ചില്‍ മറ്റാര്‍ക്കെങ്കിലും പ്രചോദനമാകുമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. അതിന് വേണ്ടിയാണ് അന്ന് ആ വീഡിയോ പങ്കുവെച്ചത്. സെലിബ്രിറ്റി എന്ന് പറയുന്ന ആള്ക്കാര് എന്തെങ്കിലും പറയുമ്പോള്‍ അത് മറ്റുള്ളവരെ ഇന്‍ഫ്ളൂവന്‍സ് ചെയ്യുമെന്ന വിശ്വാസം തനിക്കുണ്ടെന്നും സനുഷ പറയുന്നു. സനു പറയുന്നവര്‍ പറയട്ടെ നിങ്ങള്‍ നിങ്ങളുടെ ജോലിയും തിരക്കുമായി കഴിയുക FC