മലയാള സിനിമക്ക് കരുത്തുറ്റ ഒരു നടനെ കൂടി നഷ്ടപ്പെട്ടു.848ല്‍ ഏറെ….
നിരവധി താരങ്ങള്‍ മരണത്തിന് കീഴടങ്ങുന്ന വാര്‍ത്ത ദിനംപ്രതി നമ്മള് കേള്‍ക്കുന്നു.സിനിമക്ക് ഇന്നും കരുത്തനായ ഒരു നടനെ നഷ്ടപ്പെട്ടു.നാടകാചാര്യനും സിനിമാ നടനുമായ ഭാര്ഗ്ഗവന് പള്ളിക്കരയാണ് വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്.87 വയസ്സായിരുന്നു.കുന്നംകുളത്തുകാരനായ ഭാര്ഗ്ഗവന് പിള്ള 6 പതിറ്റാണ്ടുകാലമാണ് വിവിധ മണ്ഡലങ്ങളിലായി അഭിനയ രംഗത്ത് സജീവമായി നിന്നത്.
പ്രേം നസീറിനോടൊപ്പം അരക്കള്ളന്‍ മുക്കാല്‍ കള്ളന് എന്ന ചിത്രത്തില്‍ 1974ല്‍ അഭിനയിച്ച അദ്ദേഹം ശേഷം 10 വര്‍ഷങ്ങള്‍ കഴിഞ്ഞ് 1984ല്‍ മമ്മുട്ടി,രതീഷ്,സീമ എന്നിവര്‍ക്കൊപ്പം കോടതി എന്ന ചിത്രത്തിലും ഇതേ വര്‍ഷം തന്നെ അക്കരെ എന്ന ചിത്രത്തില്‍ ഗോപിക്കൊപ്പവും ഇവിടെ ഇങ്ങനെ എന്ന ചിത്രത്തില്‍ രതീഷ്,ചിത്ര,എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു.
ഗുരുവായൂര്‍ നാടക സംഘാടകനായ അദ്ദേഹം ഗുരുവായൂരില്‍ മാത്രം 848 നാടകങ്ങള്‍ സംഘടിപ്പിച്ചു.തപാല്‍ വകുപ്പിലെ ഉദ്ദ്യോഗസ്ഥനായിരുന്നു.റിട്ടയേര്‍ഡ് അധ്യാപിക പരേതയായ രമാഭായ് ആയിരുന്നു ഭാര്യ.മക്കള്‍ അനില്‍,മിനി.
കലയെ സ്നേഹിച്ച നല്ല അഭിനേതാവായിരുന്ന ഭാര്ഗ്ഗവന് പള്ളിക്കരക്ക് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.