മുടിയിലും മാജിക്ക്… മഞ്ജു വാര്യര്‍ എന്തിനുള്ള പുറപ്പാടാ.. അസൂയക്കാര കൂടുതല്‍…..
നടി മഞ്ജു വാരിയരുടെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ പ്രേക്ഷകരും വിശേഷിപ്പിക്കുന്നത്. നടിയെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇപ്പോഴിതാ നടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
പരസ്യ ചിത്രത്തിനുവേണ്ടിയാണ് മഞ്ജുവിന്റെ പുത്തന്‍ ഹെയര്‍സ്റ്റൈല്‍. സജിത്ത് ആന്‍ഡ് സുജിത്തായിരുന്നു മഞ്ജുവിനായി ഹെയര്‍ സ്റ്റൈലൊരുക്കിയത്. മഞ്ജുവിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.
അതേസമയം പുതിയ സിനിമകളുമായി തിരക്കിലാണ് മഞ്ജു വാരിയര്‍. ‘ആയിഷ’യുടെ ചിത്രീകരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. നടനും സംവിധായകനുമായ പ്രഭുദേവ ചിത്രത്തിലെ ഒരു പാട്ടിനായി മഞ്ജു വാരിയര്‍ക്കു വേണ്ടി ഈ ചിത്രത്തില്‍ ഡാന്‍സ് കൊറിയോഗ്രഫി ചെയ്യുന്നുണ്ട്.
സൗബിന് ഷാഹിറിനൊപ്പം അഭിനയിക്കുന്ന ‘വെള്ളരിക്കാപ്പട്ടണം’ ആണ് മഞ്ജുവിന്റെ മറ്റൊരു പ്രോജക്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.FC