മുണ്ട് മടക്കി കുത്തി നടന്റെ കളികണ്ടില്ലെ.
മുണ്ട് മടക്കികുത്തി മകള്‍ക്കൊപ്പം നടന്റെ കളികണ്ടില്ലെ.സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഇംഗ്ലീഷ് ഡയലോഗാണ്’പെര്‍ഫക്റ്റ് ഓ കെ’ എന്ന് തുടങ്ങുന്നത്.
കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കോഴിക്കോട് കാരന് നൈസല്‍ ആണ് ഈ ഡയലോഗുമായി എത്തിയത്.തുടര്‍ന്ന് നൈസലിന്റെ ഈ ഡയലോഗ് സെലിബ്രിറ്റികള്‍ വരെ ഏറ്റെടുത്തു.കോഴിക്കോട് സ്വദേശി തന്നെയായ അശ്വന് ഭാസ്കര്‍ നൈസലിന്റെ വീഡിയോക്ക് ഡി ജെ മിക്സിങ് ചേര്‍ത്ത് പുതിയ രൂപം നല്കി.
ഇപ്പോള്‍ പെര്‍ഫക്റ്റ് ഓ കെ ക്ക് ചുവടുകളുമായി എത്തിയിരിക്കുകയാണ് നടന് കൃഷ്ണകുമാറും മകള്‍ ദിയകൃഷ്ണയും.ദിയ തന്നെയാണ് ഈ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.അച്ഛന്റെയും മകളുടെയും ചുവടുകള്‍ ഗംഭീരമാണെന്നാണ് ആരാധകര്‍ പറയുന്നത്.കൃഷ്ണകുമാറിനെ പോലെ തന്നെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ദിയയും വീഡിയോയിലെത്തിയത്.മുമ്പും ഡബ്സ്മാഷുമായി ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.