മേല്‍വസ്ത്രം ഇല്ലാതെ നടി ഉര്‍ഫി… ഒന്ന് തിരിഞ്ഞു നിന്നാല്‍ എല്ലാം പോയി
ബാക്ലസ് ടോപ് അണിഞ്ഞ് നടിയും ബിഗ് ബോസ് താരവുമായ ഉര്‍ഫി ജാവേദ് ചെയ്ത നൃത്ത വിഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകള്‍. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി നഗ്നത കാണിക്കുന്നതു നിര്‍ത്തണമെന്ന് ചിലര്‍ ഉപദേശിച്ചപ്പോള്‍ നാണമില്ലാത്തവള്‍ എന്നു വിളിച്ചായിരുന്നു ചിലരുടെ അധിക്ഷേപം.
സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്ന ‘കച്ചാ ബാദാം’ എന്ന ബംഗാളി ഗാനത്തിനാണ് ഉര്‍ഫി നൃത്തം ചെയ്തത്. കറുപ്പ് ബാക്ലസ് ടോപ്പും ബ്ലൂ ജീന്‍സുമായിരുന്നു ഉര്‍ഫിയുടെ വേഷം. പ്ലന്‍ജിങ് നെക്ലൈനും ടൈഅപ് ഡീറ്റൈലിങ്ങും ഉള്ളതായിരുന്നു ടോപ്. പോണി ടെയ്ല് ഹെയര്‍ സ്റ്റൈല്‍ ആയിരുന്നു താരത്തിന്റേത്. ഉര്‍ഫി രസകരമായി നൃത്തം ചെയ്തെങ്കിലും കമന്റുകളില്‍ വസ്ത്രധാരണം മുന്‍നിര്‍ത്തിയുള്ള പരിഹാസങ്ങള്‍ നിറഞ്ഞു.
‘ഡാന്‍സ് കളിക്കാനല്ല, ശരീരം പ്രദര്‍ശിപ്പിക്കാനാണ് ശ്രമം’ ‘ഈ നഗ്നത കാണിക്കല്‍ നിര്‍ത്താമോ?’ ‘ഫാഷന്‍ എന്നു പറഞ്ഞ് എന്തും ചെയ്യാമെന്നാണോ”നാണമില്ലാത്തവള്‍’- എന്നിങ്ങനെ നീളുന്നു അധിക്ഷേപ കമന്റുകള്‍. എന്നാല്‍ എന്തു ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണെന്ന തരത്തിലുള്ള കമന്റുകളുമായി താരത്തിന് പിന്തുണ നല്‍കുന്നവരുമുണ്ട്.
വസ്ത്രധാരണത്തിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും വിചിത്രമെന്നു തോന്നുന്ന വസ്ത്രങ്ങളായിരിക്കും താരം തിരഞ്ഞെടുക്കുക. ഇതു മുന്‍നിര്‍ത്തി പരിഹാസങ്ങള്‍ ഉണ്ടാകാറുണ്ട്. സ്വന്തം കാര്യം നോക്കൂ എന്നെഴുതിയ ജാക്കറ്റ് ധരിച്ചാണ് ഉര്‍ഫി അന്ന് അതിനു മറുപടി നല്കി
ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെ പ്രശസ്തി നേടി. പിന്നീട് വസ്ത്രധാരണത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.