മോഹന്‍ലാലിനെ കോടികളുടെ തട്ടിപ്പുവീരന് മോന്സന് പരിചയപ്പെടുത്തിയത് നടന് ബാല ???
പല പൗരപ്രമുഖരും, രാഷ്ട്രീയ നേതാക്കളും നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, സിനിമ,
സീരിയല്‍ രംഗത്തുള്ളവരും വരെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു കേസിതാ കേരളത്തെ പിടിച്ചുകുലുക്കുന്ന മോന്സന് മാവുങ്കല്‍ എന്ന തട്ടിപ്പുവീരന് കോടികളിട്ട് അമ്മാനമാടിയത് അതിന്റെ പങ്കു പറ്റാനും,അതില്‍ മതിച്ചുലസിക്കാനും നടന്നവരാണ് ഇന്ന് നാലുവഴിക്കും ഓടുന്നത് അത് ഞാനല്ല, ഞാനങ്ങനെയല്ലെന്നും പറഞ്ഞു, തട്ടിപ്പിന്റെ വീരകഥകള്‍ ഇങ്ങനെ ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം തുടങ്ങാമെന്നും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞാണ് കൊച്ചിയില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ തട്ടിപ്പ് നടത്തിയതെന്ന് ഇരകള്‍. അതേസമയം, മോന്‍സനുമായി പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നാണ് സൂചന. ഡല്‍ഹിയില്‍ മോന്‍സനൊപ്പം പരാതിക്കാര്‍ യാത്ര ചെയ്തത് നാഗാലാന്‍ഡ് ഡിജിപിയുടെ പേരിലുള്ള കാറിലും. ടിപ്പുവിന്റെ കസേരയെന്ന് അവകാശപ്പെട്ട കസേര ചേര്‍ത്തലയില്‍ ഉണ്ടാക്കിയതെന്നും തെളിഞ്ഞു.മോന്‍സനെതിരെ പരാതി നല്‍കിയവരുടെ മൊബൈല്‍ കോള്‍ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തി നല്കിയത്രെ. ഇക്കാര്യം ഐജി ലക്ഷ്മണിനോട് മോന്‍സ് പറയുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പൊലീസ്, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്ന വിവരങ്ങളാണ് മോന്സന് അനധികൃതമായി എടുത്ത് നല്‍കിയത്. മോന്സന് മാവുങ്കലിന്റെ സാമ്പത്തിക ഇടപാടില്‍ നടന് ബാലയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന ആരോപണവുമായി പരാതിക്കാരന് എം.ടി.ഷമീര്‍. എന്നാല്‍ ആരോപണം ബാല നിഷേധിച്ചു. മുന്‍ ഡ്രൈവര്‍ അജിയുമായി മോന്സന് തെറ്റിയപ്പോള്‍ പരിഹരിക്കാന്‍ ബാല ഇടപെട്ടുവെന്നാണ് എം.ടി.ഷമീറിന്റെ ആരോപണം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഷമീര്‍ പുറത്തുവിട്ടു. ബാലയും മോന്‍സനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു പരാതിക്കാരനായ എം.ടി. ഷമീര്‍, എന്നാല്‍ മോന്സന് മോഹന്‍ലാലിനെ പരിചയപ്പെടുത്തിയത് താനല്ലെന്ന് നടന് ബാല പറഞ്ഞു. മോന്‍സനുമായുള്ളത് അയല്ക്കാരനെന്ന ബന്ധം മാത്രമാണ്. അജി-മോന്സന് തര്‍ക്കത്തില്‍ ഇടപെട്ടത് ഡ്രൈവര്‍ അജിയുടെ ആവശ്യപ്രകാരമാണ്. അവര്‍ തമ്മിലുണ്ടായിരുന്നത് ശമ്പളത്തര്ക്കമെന്നും ബാല പറയുന്നു. ഇനിയെത്ര പേര് കുടുങ്ങാന്‍ കിടക്കുന്നുണ്ടെന്നു കാത്തിരുന്നുകാണാം FC