മോഹന്‍ ലാലിന്റെ മകള്‍ വിസ്മയ ബുക്ക് ഇറക്കി-മമ്മുട്ടിയുടെ മകന് ദുല്‍ഖര്‍ പറഞ്ഞത് കേട്ടോ.
പ്രണയ ദിനത്തിലായിരുന്നു മോഹന്‍ലാല്‍ തന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന ആദ്യ പുസ്തകം പുറത്തിറക്കിയത്.പല പ്രമുഖരും ബുക്ക് വാങ്ങുകയും വായിക്കുകയും നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.ഈ അഭിനന്ദനത്തിനൊപ്പം ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍.വിസ്മയയെ കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മ ചെന്നൈയില്‍ വെച്ച് നടന്ന അവളുടെ ഒന്നാം പിറന്നാള്‍ ആഘോഷമായിബന്ധപ്പെട്ടാണ്.അവള്‍ക്ക് വേണ്ടി വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.അതി മനോഹരമായ വസ്ത്രം അണിഞ്ഞ് ക്യൂട്ടായിരുന്നു അവള്. കുറച്ച് കഴിഞ്ഞപ്പോള്‍ പിറന്നാളുകാരിയെ കാണാനില്ല.കുഞ്ഞ് ഉറങ്ങിപ്പോയെന്ന് അവളുടെ അമ്മ പറഞ്ഞു.പിറന്നാള്‍ കുട്ടി ഉറങ്ങിപ്പോയ ആ വലിയ പാര്‍ട്ടി ഞാന്‍ ഒരിക്കലും മറക്കില്ല.
ഇന്നവള്‍ വളര്‍ന്ന് അവളുടെ വഴി തെളിയിച്ചു.ഇത്ര ചെറുപ്രായത്തില്‍ തന്നെ ഒരു എഴുത്ത്കാരിയായി.പ്രായത്തിനപ്പുറമാണ് അവളുടെ ചിന്തയും കലയുമെല്ലാം.അവളുടെ വളര്‍ച്ചയെ കുറിച്ച് അനുഭവങ്ങളെ കുറിച്ച് എല്ലാമുള്ള ഉള്‍ക്കാഴ്ച ഈ പുസ്തകത്തിലൂടെ ലഭിക്കും.എല്ലാ ആശംസകളുമായ നീ അഭിമാനമാണെന്ന് കൂടി എഴുതിയാണ് ദുല്‍ഖര്‍ അവസാനിപ്പിക്കുന്നത്.വിസ്മയ എന്ന മായ മികച്ച ആയോധന കലാകാരികൂടിയാണ്.എന്തായാലും ദുല്‍ഖര്‍ പറഞ്ഞപോലെ മികച്ച എഴുത്തുകാരിയായി അത് ഇനിയും തുടരട്ടെ.
ഫിലീം കോര്‍ട്ട്.