രജനികാന്തിനെ പരിഹസിച്ചതിങ്ങിനെ-മൊട്ടത്തല,വയസ്സന്, ഐശ്വര്യാറായിയുടെ നായകനോ ഇവന്-
പരിഹസിച്ചവരോട് ഞങ്ങള്‍ക്കുമുണ്ട് പറയാന്‍.അതെ ഇവന് തന്നെ
യാണ് നായകന്.
വയസ്സ് 70 ആയിരിക്കുന്നു.തലയില്‍ മുടിയില്ല. എന്നാലും അദ്ദേഹം ഈ പ്രായത്തില്‍ ചെയ്യുന്നത് ഒന്ന് നിങ്ങള്‍ക്ക് അതെ പടി പകര്‍ന്ന് കാണിക്കാന്‍ കഴിയുമോ.
രജനി തന്നെയാണ് താന്‍ അപമാനിക്കപ്പെട്ട കഥ ഒരു വേദിയില്‍ വേദനയോടെയാണെങ്കിലും രസകരമായി അവതരിപ്പിച്ചത്. ഒരിക്കല്‍ ബാംഗ്ളൂരിലുള്ള സഹോദരന്റെ അടുത്ത് രജനി പോയി തൊട്ടടുത്തുള്ള വീട്ടിലെ അറുപത്കാരനായ ഒരാള്‍ വന്ന് കുശലാന്വേഷണം തുടങ്ങി.
താങ്കള്‍ എന്ത് ചെയ്യുന്നു.ജോലിയില്‍ നിന്ന് വിരമിച്ചോ? .ഇല്ല ഞാന്‍ നടനാണ്.
റോബര്‍ട്ട് എന്ന സിനിമയില്‍ അഭിനയിക്കുന്നു.ഒപ്പം ഐശ്വര്യാ
റായിയുമുണ്ട്.അപ്പോള്‍ ആരാണ് നായകനെന്നായി.ഞാന്‍ തന്നെ.
തലയിലെ മുടിയെല്ലാം എവിടെ? നിങ്ങള്‍ നായകനൊ! അപ്പോള്‍
അദ്ദേഹത്തിന്റെ മക്കള്‍ വന്നു.അവരച്ഛനോട് പറഞ്ഞു.
ഇത് രജനി സാറാണ് നായകനാണ്.അവരോടൊപ്പം മടങ്ങുമ്പോള്‍ അദ്ദേഹം പിറുപിറുത്ത് പറയുന്നത്.തലയില്‍ മുടിയില്ല,എന്നേക്കാള്‍ പ്രായമുണ്ട്, നായകനാണത്രെ,ഐശ്വര്യറായ് ആണത്രേ നായിക.
അമിതാബ് ബച്ചനെന്ത് പറ്റി,ഐശ്വര്യറായ്ക്ക് എന്ത് പറ്റി.
അബിഷേക് ബച്ചന് ഇതൊന്നും അറിയുന്നില്ലെ, എന്നെല്ലാമായിരുന്നത്രേ ആ പിറുപിറുക്കലിന്റെ ഉള്ളടക്കം.
2010ലായിരുന്നു റോബര്‍ട്ട്,യെന്തിരന് എന്ന ചിത്രം ശങ്കര്‍
രജനിയെയും ഐശ്വര്യയെയും നായിക നായകന്മരാക്കി ചെയ്തത്.
ഈ ചിത്രത്തില്‍ ഇന്ന് നമ്മോടൊപ്പമില്ലാത്ത രണ്ട് മലയാള നടന്മാര്
കൂടി അഭിനയിച്ചു.കൊച്ചിന് ഹനീഫയും,കലാഭവന്‍ മണിയും.പ്രായം
എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് ഈ താരങ്ങളെല്ലാം എന്നും
കാണിച്ചുകൊണ്ടേയിരിക്കുകയല്ലേ. ഫിലീം കോര്ട്ട്്.