രണ്ട് ദിവസം മൂന്ന് സ്ത്രീധന മരണങ്ങള് – വിസ്മയ,അര്‍ച്ചന ഇപ്പോഴിത സുചിത്രയും.
ആദ്യം ഒന്ന് ചോദിക്കട്ടെ? ഇതില്‍ സ്ത്രീധനം കൊടുക്കുന്നവനെയാണോ ഒരുളുപ്പുമില്ലാതെ തന്റെ തൊഴിലിന്റെ മഹത്വം പറഞ്ഞ് കണക്കില്‍ കവിഞ്ഞത് വാങ്ങുന്നവനെയാണോ ചാട്ടവാറ് കൊണ്ട് അടിക്കേണ്ടത്.
നല്ല മനസ്സുള്ള ഒരാണിനെയും പെണ്ണിനെയും പെണ് വീട്ടുകാര്‍ക്ക് ഇഷ്ടമല്ല.അത്തരക്കാര്‍ക്ക് ഒന്നല്ല ഒരായിരം കുറവുകളാണ് ഇത്തരത്തിലുള്ളവര്‍ കണ്ടെത്തുക.എല്ലാ പെണ് മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാര്‍ ജോലിക്കാരെ വേണം.സര്‍ക്കാര്‍ ജോലിക്കാരനായാല്‍ മതി അവന് വീട് വേണ്ട സൗന്ദര്യം വേണ്ട.എന്ത് കുറവുണ്ടെങ്കിലും അത് സഹിച്ച് ഒപ്പം അയക്കാന്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദം കൂടുമ്പോള്‍ പെണ് കുട്ടികളും ഒരുക്കമാകും.ഈ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് ചത്താല്‍ മക്കള്‍ക്ക് ജോലി കിട്ടും എന്നതാണോ ഇവര്‍ കാണുന്ന പ്ലസ് പോയിന്റ് എന്നറിയില്ല.ഒരു സര്‍ക്കാര്‍ ജോലിയാണ് ലക്ഷ്യമെങ്കില്‍ കൊടുക്കാന്‍ വെച്ച സ്ത്രീധനം മതി പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കാന്‍ അല്ലാതെ കണ്ടവന്റെ ചവിട്ടും കുത്തും കൂടാതെ അവന്റെ രക്ഷിതാക്കളുടേത് കൂടി ആകുമ്പോള്‍ കെട്ടിതൂങ്ങി ചാവുകയല്ലാതെ എന്ത് ചെയ്യാന്‍.
ഇവിടെ കൊല്ലം ശാസ്താം കോട്ടയില്‍ വിസ്മയ മരിച്ചത് ഭര്‍ത്താവിന്റെ അത്യാഗ്രഹം മൂലമാണ്.അതിന് പിന്നാലെയിതാ ഇത്തരത്തില്‍ രണ്ട് മരണങ്ങള് കൂടി നടന്നിരിക്കുന്നു.തിരുവനന്തപുരം വിഴിഞ്ഞത്ത് അര്‍ച്ചന എന്ന 24കാരിയാണ് തീ പടര്‍ന്ന് മരിച്ചിരിക്കുന്നത്. ഭര്‍ത്താവ് സുരേഷ് ഉറുമ്പ് ശല്ല്യത്തിന് പരിഹാരം എന്ന് പറഞ്ഞ് ഡീസല്‍ വാങ്ങി വരുന്നത് കണ്ടവരുണ്ട്.മൂന്ന് ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് സുരേഷ് നിത്യവും മര്ദ്ദിക്കാറുണ്ടായിരുന്നുവത്രേ.പീഡനം സഹിക്കാന്‍ വയ്യാതെ അര്‍ച്ചന സ്വന്തം വീട്ടിലെത്തി.അനുനയിപ്പിച്ച് സുരേഷ് കൂട്ടികൊണ്ട് വന്ന ഇന്നലെ രാത്രി അവള് തീ ആളി കത്തി വെന്ത് മരിച്ചു.
വീണ്ടും ഒരു 19കാരിയുടെ ദുരൂഹമരണവാര്‍ത്ത വരുന്നത് ആലപ്പുഴയില്‍ നിന്നാണ്.ആലപ്പുഴ വള്ളിക്കുന്ന് ലക്ഷ്മി ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി മരിച്ചിരിക്കുന്നത്.മൂന്ന് മാസം മുമ്പായിരുന്നു സൈനിക ഉദ്ദ്യോഗസ്ഥന് വിഷ്ണു 19കാരി സുചിത്രയെ വിവാഹം കഴിച്ചത്. വിഷ്ണു ജോലി സ്ഥലത്താണ്.സുചിത്രയുടെ മരണകാരണം അന്വേഷിച്ച് വരുന്നതേയുള്ളൂ.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് അതെ സാക്ഷരകേരളത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡന മരണങ്ങള് നടക്കുന്നത്.മുമ്പ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരത്തെ പ്രിയങ്ക,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്ര,പട്ടിണിക്കിട്ട് കൊന്ന കരുനാഗപള്ളിയിലെ തുഷാര,അവര്‍ക്ക് പിന്നാലെ ഓരോന്നായി എന്നും വാര്‍ത്തകള്‍ അഞ്ചുവര്‍ഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങള് കേരളത്തില്‍ നടന്നു.ഇതില്‍ ഒരു ഭര്‍ത്താവിനെയും തൂക്കി കൊന്നില്ല എന്ന് മാത്രമല്ല അവരെല്ലാം പിന്നെയും സ്ത്രീധനം വാങ്ങി കെട്ടി ജീവിക്കുന്നുണ്ടാകും.
സ്നേഹിക്കാനറിയുന്നവര്‍ പട്ടിണിക്കിടാതെ പോറ്റാനറിയുന്നവര് ഇന്നും പെണ്ണ് കിട്ടാതെ വട്ടം ചുറ്റുകയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഫിലിം കോര്‍ട്ട്.