രശ്മിക മന്ദാനയും, അല്ലു അര്‍ജ്ജുനും കൊച്ചിയില്‍ കടന്നല് കൂട്ടം പോലെ ആരാധകര്‍, പുഷ്പ്പ തിയേറ്ററിലേക്ക് …..

വാരിക്കൂട്ടുകയാണ് കോടികള്‍ റിലീസിന് മുന്‍പേ കിട്ടി 250 കോടി, ചിത്രത്തിന്റെ പ്രമോഷന്റെ
ഭാഗമായി അല്ലു അര്‍ജ്ജുനും നായിക രശ്മിക മന്ദാനയും കൊച്ചിയില്‍ പറന്നിറങ്ങി, പുതിയ
സിനിമയായ ‘പുഷ്പ’യുടെ റിലീസിനു മുന്നോടിയായി നടന് അല്ലു അര്ജുന് കൊച്ചിയിലെത്തി.
വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്ന ‘പുഷ്പ’യില്‍ ഫഹദ് ഫാസിലാണ് വില്ലനായെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’. ഏറെ ആരാധകരുള്ള കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് അല്ലു അര്ജുന് പറഞ്ഞു.
ഇന്ത്യയിലെ എല്ലാവര്ക്കും കണ്ടാസ്വദിക്കാവുന്ന ചിത്രങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്നും അല്ലു പറഞ്ഞു. റിലീസിനു മുമ്പുതന്നെ ഒ.ടി.ടി. അവകാശം, സാറ്റലൈറ്റ് അവകാശം, ഓഡിയോ-വീഡിയോ അവകാശം എന്നിവയിലൂടെ ചിത്രം 250 കോടി രൂപ നേടിക്കഴിഞ്ഞു.
‘പുഷ്പ’യിലെ നായിക രശ്മിക മന്ദാനയും സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദും അല്ലു അര്ജുനൊപ്പമുണ്ടായി. പത്ര സമ്മേളനത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത്ത്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍ എന്നിവരും ചടങ്ങില്‍ കൂടി പുഷ്പ്പക്ക് വിജയാശംസകള്‍ FC