രാവിലെ പത്രമെടുത്തപ്പോള്‍ നടി ശോഭയുടെ മരണ വാര്‍ത്ത, ഞെട്ടലില്‍ ജലജ-
വല്ലാത്ത സൗന്ദര്യം, കണ്ണുകളിലായിരുന്നു എല്ലാം.ബാലതാരമായി
അരങ്ങേറ്റം,മികച്ച ബാലനടിക്കുള്ള പുരസ്ക്കാരം.അഭിനയിച്ച ഭാഷകള്‍ മലയാളം,തമിഴ്,തെലുങ്ക്,കന്നട. 17ാംവയസ്സിലെത്തുമ്പോഴെക്കും മികച്ച നടിക്കുള്ള സംസ്ഥാന,ദേശീയ പുരസ്ക്കാരങ്ങള്‍.17 വയസ്സിനിടെ 80 ഓളം ചിത്രങ്ങള്‍.17ാം വയസ്സില്‍ തന്നെ മരണം.ആ കഥ ഓര്‍ത്ത് പറയുകയാണ് നമ്മുടെ സ്വന്തം നടി ജലജ.ശാലിനി എന്റെ കൂട്ടുകാരി മുതല്‍ ഒട്ടനവധി ചിത്രങ്ങളില്‍ ഞാനും ശോഭയും ഒന്നിച്ചായിരുന്നു.ഏറ്റവും അടുത്ത കൂട്ടുകാരി,നല്ല സ്വഭാവക്കാരിയായ ശോഭ ധാരാളം സംസാരിക്കും ചിരിക്കും.ഒരു മാസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ്ശോഭ ചെന്നൈയിലേക്കും ഞാന്‍ തിരുവനന്തപുരത്തിനും മടങ്ങി.ഇന്നത്തെ പോലെ മൊബൈല്‍ സംവിധാനങ്ങളൊന്നുമില്ലാത്തതിനാലും തിരക്കായതിനാലും മൂന്ന് മാസത്തേക്ക് മിണ്ടാനോ,കാണാനോ കഴിഞ്ഞില്ല.അങ്ങിനെ ഒരു പ്രഭാതത്തിലെ പത്രമെടുത്തപ്പോള്‍ മുന്‍ പേജിലൊരു വാര്‍ത്ത നടി ശോഭ ആത്മഹത്യ ചെയ്തു.
ഞാന്‍ തകര്‍ന്ന് പോയി.എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
എന്തിനവളത് ചെയ്തു.ഒരിക്കലും സങ്കടപ്പെട്ട് കണ്ടിട്ടില്ലാത്ത അവള്
എന്ത് കാരണം കൊണ്ട് മരിച്ചു.ഒരിക്കലും വ്യക്തിപരമായ സംസാര
ങ്ങള് ഞങ്ങള്ക്കിടയിലുണ്ടാകാത്തത് കൊണ്ട് ഒന്നുമറിഞ്ഞില്ല.ആ
മരണത്തിന്റെ കാരണമറിയാത്ത മുറിവ് ഇന്നും വേട്ടയാടുന്നുണ്ടെന്നും ജലജ പറയുന്നു.ഫിലീം കോര്‍ട്ട്.