വലിയ വേര്‍പിരിയല്‍ താരദമ്പതികളായ ധനുഷും, ഐശ്വര്യയും വേര്‍പിരിഞ്ഞു.. ഒന്നും ചെയ്യാനാകാതെ രജനികാന്ത് …..
മുമ്പൊരുതവണ വേര്‍പിരിയലിന്റെ വക്കിലെത്തിയതാണ് ധനുഷും ഐശ്വര്യയും, എന്നാല്‍ രജനികാന്ത് തന്റെ മകളെ ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ധനുഷ് അതനുസരിച്ചു, പിന്നെയും തുടര്‍ന്ന് വര്‍ഷങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായി ഇരുവരും, എന്നാല്‍ ഇന്നലെ അതെല്ലാം അവസാനിപ്പിച്ചു, സംയുക്തമായി വേര്‍പിരിയുകയാണെന്ന സെമെന്റ്റ് പുറത്തിറക്കി തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസ്സിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ. എന്ന് ധനുഷ്, ഐശ്വര്യ രജനീകാന്ത്, അതെ ഇനി നിങ്ങള്‍ സ്വതന്ത്രരാണ് മക്കളെ മറക്കാതെ ജീവിക്കുക FC