വികാര നിര്‍ഭരമായ വിടപറയല്‍ – ദിലീപ് കുമാറിന് അന്ത്യ ചുംബനം നല്കുന്ന ഭാര്യ സൈറ.
മായാലോകത്തേക്ക് ആരാധകരെ ആകര്‍ഷിച്ച് കൊണ്ട് പോയ ദിലീപ് കുമാര്‍ വിടവാങ്ങിയതില്‍ ആരാധക ലോകം കനത്ത ദു:ഖത്തിലാണ്.കുറഞ്ഞ കാലം ദിലീപിന്റെ ഭാര്യയായി നിന്നത് അസ്മ ആയിരുന്നു. അതിന് ശേഷമാണ് യുവാക്കളുടെ ഹരമായി മാറിയ സൈറയെ തന്റെ ജീവിത സഖിയാക്കുന്നത്.22കാരിയായ സൈറയെ 44 കാരനായ ദിലീപ് വിവാഹം കഴിക്കുന്നത് 1966ല്‍ ആണ്.ബോളിവുഡില്‍ താരദാമ്പത്യം വാഴില്ലെന്നാണ് വെപ്പ്.എന്നാല്‍ കനത്ത പ്രണയത്തിനൊടുവില്‍ കാശ്മീര്‍ സുന്ദരിയായ സൈറയെ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് ദിലീപ് സ്വന്തമാക്കിയത്.എന്നാല്‍ സൈറയുടെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും എതിരായിരുന്നില്ല ദിലീപ്.വിവാഹശേഷവും അവര്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.മധുവിധുവിന് ശേഷം ദിലീപും സൈറയും ഒന്നിച്ചഭിനയിച്ച സിനിമകള്‍ ഗോപി,സഖീന,ദുനിയ തുടങ്ങിയവയാണ്.50 വര്‍ഷത്തിലേറെ ഇരുവരും ഇണപിരിയാത്ത ദമ്പതികളായി. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല.ഇന്നലെ അദ്ദേഹത്തിന്റെ ദേഹവിയോഗം അറിഞ്ഞത് മുതല്‍ ബോളിവുഡ് നിശ്ചലമായി.അന്ത്യ യാത്ര സമയത്ത് ഭാര്യ സൈറ അദ്ദേഹത്തെ ചുംബിക്കുന്നത് ഹൃദയമുള്ളവര്‍ക്ക് നൊമ്പരം നിറഞ്ഞ കാഴ്ചയായി.
കോവിഡ് പ്രോട്ടോകോള്‍ കാരണം പലര്‍ക്കും നേരിട്ടെത്താന്‍ കഴിഞ്ഞില്ല.താരങ്ങളായ ധര്‍മ്മേന്ദ്ര,ഷബാന അസ്മി,വിദ്യാബാലന്,സിദ്ധാര്‍ത്ഥ് റോയ് കപൂര്‍,ഷാറൂഖ് ഖാന്,സുഭാഷ് ഗായ്,സല്മാന് ഖാന് തുടങ്ങിയവര്‍ പാലിഹില്ലിലെ വീട്ടിലെത്തി അദ്ദേഹത്തിന് അന്ത്യ പ്രണാമം അര്‍പ്പിച്ചു.
അമിതാഭ് ബച്ചന്,അഭിഷേക്.ഐശ്വര്യ,അക്ഷയ് കുമാര്‍,അജയ് ദേവ്ഗണ്,മനോജ് വാജ്പേയ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ദിലീപ് കുമാറിന് ഒരിക്കല്‍ കൂടി വിട …….
ഫിലീം കോര്‍ട്ട്.