വിഷ്ണു എന്ന ആന തട്ടിയിട്ടു, വിഷ്ണുവിനെ കുത്തി ബ്രഹ്മദത്തന് രക്ഷിച്ച സ്വന്തം പാപ്പാന് മരിച്ചാല്‍ എങ്ങനെ കരയാതിരിക്കും.
കോടാനുകോടി ജനങ്ങള്‍ കണ്ട ഹൃദയം അലിയിക്കുന്ന കാഴ്ചയായിരുന്നു സ്വന്തം പാപ്പാന്റെ മരണത്തില്‍ ദു:ഖിതനായി അവസാനം ഒരു നോക്ക് കാണാനെത്തിയ ബ്രഹ്മദത്തന് എന്ന ആനയുടെ കണ്ണീര് വരവ്.വെള്ള പുതച്ച് തെക്കോട്ട് തലവെച്ച് നിലവിളക്ക് കത്തിച്ച് വെച്ച് കിടക്കുന്ന തന്റെ പാപ്പാനെ തുമ്പിക്കൈ കൊണ്ട് എത്ര തവണ വണങ്ങിയിട്ടും മതിയാകാതെയാണ് ബ്രഹ്മദത്തന് മടങ്ങിയത്.മരണപ്പെട്ട പാപ്പാന്റെ മകന് ദു:ഖത്തോടെ ആനയെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. അതിന് ശേഷം അദ്ദേഹം മടങ്ങാന്‍ കൊടുത്ത നിര്‍ദ്ദേശം പാലിച്ച് ഒരു കുഞ്ഞുകുട്ടിയെ പോലെ ബ്രഹ്മദത്തന് മടങ്ങുന്ന കാഴ്ച ഹൃദയമുള്ളവര്‍ക്ക് വലിയ ഭാരമാണ് സൃഷ്ടിച്ചത്.ആ നിമിഷം ആ വീട്ടില്‍ നിന്നുയര്‍ന്ന നിലവിളി ഹൃദയഭേദകമായിരുന്നു.
ഓമനക്കുട്ടന്റെ യഥാര്‍ത്ഥപേര് ദാമോദരന്‍ നായര്‍ എന്നാണ്.അദ്ദേഹം ജനിച്ചത് കോട്ടയം പ്ലാക്കൂട്ടില് കുന്നക്കാട്ടാണ്.60 വര്‍ഷമായി ആനപ്പണിയിലേക്കിറങ്ങിയിട്ട്.ഓമനക്കുട്ടനെന്ന വിളിപ്പേരുമായെത്തിയ അദ്ദേഹത്തെ ശിഷ്യന്‍ന്മാരും ആനപ്രേമികളും പൂരപ്രേമികളും സ്നേഹത്തോടെ ഓമനക്കുട്ടന് എന്ന് വിളിച്ചുതുടങ്ങി.24 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓമനച്ചേട്ടന് ബ്രഹ്മദത്തനെ തന്റെ കൈകളിലേക്ക് കിട്ടുന്നത്.അന്ന്മുതല് ആനപാപ്പാന് ബന്ധമായിരുന്നില്ല അച്ഛന്‍മകന്‍ ബന്ധമായിരുന്നു.പ്രായം തളര്‍ത്തിയിട്ടും ബ്രഹ്മദത്തന്റെ അടുത്ത് നിന്ന് അകലാതെ ഒപ്പം തന്നെ നില്ക്കാന് ഓമനക്കുട്ടന്‍ചേട്ടന്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ ഓമനക്കുട്ടന് ചേട്ടനെ ഗുരുവായൂര്‍ വിഷ്ണു എന്ന ആന തട്ടിയിട്ടു ചവിട്ടാനും കുത്താനും ആഞ്ഞെങ്കിലും ഞൊടിയിടയില്‍ വിഷ്ണുവിനെ കുത്തി ബ്രഹ്മദത്തന് തന്റെ രക്ഷിതാവിനെ രക്ഷിച്ച ഒരു കഥയുമുണ്ട്.ഒരുറുമ്പിനെ പോലും പരസ്പരം നോവിക്കാന്‍ അനുവദിക്കാതെ ഇരുപത്തിനാല് വര്‍ഷം ഇണചേര്‍ന്ന് നടന്ന തന്റെ രക്ഷിതാവിന്റെ മരണമറിഞ്ഞാല്‍ എങ്ങനെ ഓടിവരാതിരിക്കും.ബ്രഹ്മദത്തന്റെ ആ കാഴ്ചയാണ് ഇന്നലെ കോടാനുകോടി ജനങ്ങള്‍ അക്ഷമരായി കണ്ടത്.75 വയസ്സായിരുന്നു ഓമനക്കുട്ടന് ചേട്ടന് ക്യാന്‍സര്‍ ബാധിതനായാണ് സ്വര്‍ഗ്ഗം പൂകിയത്.പരേതാത്മാവിന് നിത്യശാന്തി നേര്‍ന്ന്കൊണ്ട്…
ഫിലീം കോര്‍ട്ട്.