വീടല്‍പ്പം വലുതായത്രെ – നടി ശരണ്യക്ക് ജീവന് നിലനിര്‍ത്തണം – ഒരു നേരം 6000 രൂപയുടെ മരുന്നും.
ക്യാന്‍സര്‍ ബാധിതയായ നടി ശരണ്യ കടന്ന് പോകുന്നത് വളരെ മോശം അവസ്ഥയിലെന്ന് സീമാജി നായര്‍.കോവിഡ് കൂടി വന്നതോടെ ആരോഗ്യ സ്ഥിതി തീര്‍ത്തും വഷളായി.അവസാന ശസ്ത്രക്രിയക്ക് ശേഷം രോഗം സ്പൈനല്‍ കോഡിലടക്കം വ്യാപിച്ചിരുന്നു.കീമോ തെറാപ്പിക്കായി ജീണ്‍ 3ന് ആര് സി സി യിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് കഴിഞ്ഞ മെയ് 23ന് കോവിഡ് സ്ഥിരീകരിച്ചത്.38 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ശരണ്യക്ക് എന്ന് ആശുപത്രി വിടാം എന്ന കാര്യം തീര്‍ത്ത് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്.
ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികക്ക് 6000 രൂപയാണ് വില അതേ ഗുളിക മൂന്ന് നേരം കഴിക്കണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് ശരണ്യയും കുടുംബവും കടന്ന് പോകുന്നത്.എന്നാല്‍ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്.
വീട് വെച്ചപ്പോള്‍ പലരും 1400 സ്ക്വയര്‍ ഫീറ്റിന്റെ വീട് വേണമായിരുന്നോ എന്നൊക്കെ ചോദിച്ചു.അതിന് പിന്നിലെ സത്യാവസ്ഥ അറിയാത്തവരാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്.900 സ്ക്വയര്‍ ഫീറ്റിന്റെ പ്ലാനാണ് ഞങ്ങള്‍ ചെയ്തത്.എന്നാല്‍ അമേരിക്കയില്‍ നിന്നും രണ്ട് പേര് വിളിച്ച് അല്പം കൂടി സൗകര്യമുള്ള വീട് ആ കുട്ടിക്ക് വെച്ച് നല്‍കൂ എന്നാവശ്യപ്പെട്ടു.അതിനുള്ള സഹായം അവര്‍ നല്‍കാമെന്ന് പറഞ്ഞു.അങ്ങനെയാണ് വീടിന്റെ സൗകര്യം അല്പം കൂടി കൂട്ടിയത്.
പക്ഷെ അത് പോലും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇനി ആരോടെങ്കിലും സഹായം ചോദിച്ചാല്‍ എനിക്കെതിരെയും ചിലരെങ്കിലും സംസാരിക്കും.അതുകൊണ്ട് പ്രാര്‍ത്ഥന വേണം കരുതല്‍ വേണം എന്ന രീതിയിലൊക്കെയാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്.അത് മനസ്സിലാക്കുന്ന നല്ല മനസ്സുകള്‍ കൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സീമാജി നായര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഫിലീം കോര്‍ട്ട്.