വീണ്ടും നടി അനുശ്രീ നീലമയില്‍പ്പീലി പോലെ തിളങ്ങി,നീല സാരിയില്‍ കണ്ണുകള്‍ വരെ…..
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, സാരിയില്‍ ഉള്ള തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് അനുശ്രീയെ കാണാനാവുക. ”നീലകണ്ണുള്ള മാനേ…. നിനക്കിണക്കിളി ഞാനെ…എനിക്കിണക്കിളി നീയേ…ഇനി ഉള്ള യാത്രയില്‍…’ എന്ന പാട്ടിന്റെ വരികള്‍ അടിക്കുറിപ്പ് നല്‍കിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നല്കുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വര്‍ക്ക് ഔട്ട് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2012ല്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം.
പിന്നീട് ചന്ദ്രേട്ടന് എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവന്‍കോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായിമാറി.
12th മാന്‍ ഉള്‍പ്പടെ അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുകയാണ്.FC