വ്യാജ വാര്‍ത്തകള്‍ വേണ്ട കാഴ്ച ലഭിച്ചിട്ടില്ല, ചികിത്സകള്‍ നടക്കുന്നു- – വൈക്കം വിജയലക്ഷ്മി തന്നെ……
മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി, അവരനുഭവിച്ച ദുഃഖ ദുരിതങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും കൂടെ നില്‍ക്കാനും എന്നും അവരെ സ്നേഹിക്കുന്നവര്‍ ഉണ്ടായിരുന്നു. പല യഥാര്‍ത്ഥ സംഭവങ്ങളുടെയും ചുവടുപിടിച്ചു വ്യാജ വാര്‍ത്തകളും വരാറുണ്ട് ഇപ്പോഴും വന്നിരിക്കുന്നു അത്തരത്തിലൊരു വ്യാജ വാര്‍ത്ത. കാഴ്ച ലഭിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. അടുത്തിടെ ചില മാധ്യമങ്ങള്‍ വിജയലക്ഷ്മിക്കു കാഴ്ച കിട്ടിയെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെ തനിക്കു നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ആരും വിശ്വസിക്കരുതെന്നും വിജയലക്ഷ്മി പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഹ്രസ്വ വീഡിയോയിലൂടെയാണ് വൈക്കം വിജയലക്ഷ്മി സത്യാവസ്ഥ വിവരിച്ചത്. ‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകള്‍ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ. ആരോ തെറ്റിധാരണയുടെ പുറത്തായിരിക്കും എനിക്കു കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത കൊടുത്തത്. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിനു ശേഷം ഞാന്‍ തീര്‍ച്ചയായും വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടായിരിക്കണം’, എന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത് തീര്‍ച്ചയായും ഈ നന്മയുള്ള ലോകം എന്നും താങ്കള്‍ക്കൊപ്പം ഉണ്ടാകും വിജി FC