ശാലു കുര്യന് അഹങ്കരിച്ചത് വെറുതെയല്ല-സൗന്ദര്യവും.
ലോകപ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്ലോ തന്റെ കമന്റിന് മറുപടി നല്കിയ സംഭവത്തെ കുറിച്ച് പറയുകയാണ് നടി ശാലു കുര്യന്.പൗലോ കൊയ്ലോയുടെ മറുപടി തനിക്ക് കിട്ടിയ നിധി പോലെ എന്ന് താരം പറയുന്നു.ഇന്റസ്ട്രിയിലെ പലര്‍ക്കും കമന്റിന്റെ സ്ക്രീന്‍ഷോട്ട് അയച്ചുകൊടുത്ത് അഹങ്കരിച്ചു എന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.
താനും എല്ലാവരെയും പോലെ പൗലോകോയ്ലോയുടെ വലിയൊരാരാധികയാണ് അദ്ദേഹത്തിന്റെ quotes വായിക്കുന്നതിലൂടെ ഒരു പോസറ്റീവ് എനര്‍ജി കിട്ടിത്തുടങ്ങി അങ്ങനെയാണ് പൗലോകോയ്ലോയുടെ പുസ്തകങ്ങള്‍ ശേഖരിച്ച് വായിക്കാന്‍ തുടങ്ങിയത്.ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ മാത്രം കിട്ടിയില്ല.അത് കമന്റായി അദ്ദേഹത്തോട് പറഞ്ഞു.ആ പുസ്തകം വായിക്കാന്‍ കാത്തിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത്.ഈ കമന്റിന് പൗലോകോയ്ലോ മറുപടി നല്കി.
‘കമന്റിന് നന്ദി ശാലു കുര്യന്.ഞാന്‍ ഇന്ത്യന്‍ സിനിമയുടെ വലിയൊരാരാധകനാണ്.ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാര്‍ത്ഥനയില്‍ ഇന്ത്യയുമുണ്ട്.നമ്മളെ എല്ലാവരെയും ദൈവും അനുഗ്രഹിക്കട്ടെ’ എന്നാണ് പൗലോകോയ്ലോയുടെ കമന്റ്.
ഒരു പുസ്തക പ്രേമി എന്ന നിലയില്‍ തനിക്കി ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു അത്.ഇന്റസ്ട്രിയിലുള്ള ചില പുസ്തക പ്രേമികള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി അദ്ദേഹത്തിന്റെ മറുപടി കമന്റിന്റെ സ്ക്രീന്‍ ഷോട്ടടക്കം അയച്ചുകൊടുത്തു.എങ്ങനെ കഴിയുന്നു ശാലു ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അഹങ്കരിച്ചുപോയി ശാലു പറയുന്നു.
ഫിലീം കോര്‍ട്ട്.