ഷൂട്ടിങ്ങിനിടെ നടന് ബാബുരാജ് എടുത്തെറിഞ്ഞു – തമിഴ് നടന് വിശാലിന് ഗുരുതര പരിക്ക്.
ബാബുരാജിന്റെ ആരോഗ്യത്തിന് മുന്നില്‍ ആരും തോറ്റുപോകും.എല്ലാ ചിത്രത്തിലും വില്ലനായത് കൊണ്ട് മാത്രമാണ് അടി കൊണ്ട് വീഴുന്നത്. ഇത്തവണയും വില്ലന്‍ റോളില്‍ തന്നെയാണ് ബാബുരാജ് എത്തിയത്.തമിഴ് ചിത്രത്തില്‍ വിശാലിന്റെ എതിരാളി ഒരു ഫൈറ്റ് സീന്‍ ചെയ്യുന്നതിനിടെയാണ് ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്നത്.കൃത്രിമമായുണ്ടാക്കിയ ഭിത്തിയില്‍ വിശാല്‍ ചെന്നിടിച്ച് താഴെ വീഴുകയാണ്.അവിടുന്ന് എഴുന്നേല്ക്കുമ്പോള് ബാബുരാജ് വക വിശാലിന്റെ നെഞ്ചില്‍ ഒരു ചവിട്ടും കിട്ടുന്നുണ്ട്.എന്തായാലും റോപ്പിന്റെ സഹായം ഉണ്ടായിരുന്നിട്ട് കൂടി ബാബുരാജിന്റെ ഏറ് ചുവരില്‍ വന്ന് ഇടിച്ച് വീണ വിശാലിന് പരിക്കേല്‍ക്കുകയായിരുന്നു.സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായതിനാല്‍ ഉടന്‍ വൈദ്യസഹായം നല്കി താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടര്‍മാര്‍ രണ്ട് ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട് വിശാലിന്.തു പാ ശരവണന് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത വിശാല്‍ 31 എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത് ഹൈദരാബാദിലാണ്.
ബാബുരാജ് മറ്റെന്തെങ്കിലും വൈരാഗ്യം തീര്‍ത്തതാണോ എന്നറിയില്ല.വേഗം സുഖപ്പെടട്ടേ വിശാലിന് …
ഫിലീം കോര്‍ട്ട്.