സനുഷ വെള്ളത്തില്‍ ഇത്തവണ സംഗതി പൊളിയായിട്ടുണ്ട്, മൊത്തം മാറിവരികയാണ്….
പൊടികുട്ടിയായാണ് സനുഷ മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയത് സനുഷക്കും സഹോദരനും മമ്മൂട്ടിയുടെ മക്കളായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നതും ഒരു ഭാഗ്യം തന്നെയാണ്..
സനുഷക്കുള്ള ഒറ്റ ദുഃഖം ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുന്നു എന്നുള്ളതാണ് പക്ഷേ എല്ലാം താരം കൂളായി നേരിടും, വെള്ളത്തില്‍ കാലിട്ടിരിക്കുന്ന ഫോട്ടോയാണ് വൈറലായിരിക്കുന്നത്, ബാലതാരമായും ക്യാരക്ടര്‍ റോളില്‍ അഭിനയിച്ചും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് നടി സനുഷ സന്തോഷ്. മമ്മൂട്ടിയുടെ മകളായി ‘കാഴ്ച’ എന്ന സിനിമയില്‍ അഭിനയിച്ച സനുഷയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയായി.
‘കല്ലുകൊണ്ടൊരു പെണ്‍കുട്ടി’ എന്ന സിനിമയിലാണ് സനുഷ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദാദ സാഹിബ്, സായിവര്‍ തിരുമേനി, രാവണപ്രഭു, മീശമാധവന്, എന്റെ വീട് അപ്പുവിന്റെയും, മഞ്ഞു പോലൊ പെണ്‍കുട്ടി, മാമ്പഴക്കാലം, കീര്‍ത്തിചക്ര, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി സനുഷ വേഷമിട്ടു. മിസ്റ്റര്‍ മരുമകന് എന്ന സിനിമയിലാണ് ആദ്യമായി സനുഷ നായികയാവുന്നത്. ബിബിന്‍ ജോര്‍ജിന് ഒപ്പം മരതകം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കികൊണ്ട് സനുഷ ചെയ്ത മേക്കോവര്‍ ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഒരു പൂളിന് അരികില്‍ ഇരിക്കുന്ന സനുഷയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നീതു തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പുത്തന്‍ ഫോട്ടോ ഷൂട്ടും വൈറലായി കഴിഞ്ഞു FC