സിനിമക്ക് ഇന്ന് ഒരു താരത്തെ കൂടി നഷ്ടപ്പെട്ടു. – മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി താരങ്ങള്‍.
ഇന്നലെ കോവിഡിനെ തുടര്‍ന്ന് മരിച്ചത് ക്യാമറക്ക് മുന്നിലും പിന്നിലും തിളങ്ങിയ മഞ്ജു സ്റ്റാന്‍ലി ആയിരുന്നു.അഭിനയത്തിന് പുറമെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ഗായികയായും തിളങ്ങിയ മഞ്ജുവിന്റെ മരണവാര്‍ത്തയുടെ ദു:ഖം മാറുംമുമ്പിതാ ബോളിവുഡിലെ മലയാളിയായ ക്യാമറാമാന് ദില്‍ഷാദ് എന്ന പിപ്പിയുടെ മരണവാര്‍ത്തയും എത്തിയിരിക്കുന്നു.
മുതിര്‍ന്ന ക്യാമറമാന് രാമചന്ദ്ര ബാബുവിന്റെ സഹായിയായി ഒട്ടേറെ മലയാള സിനിമകള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ചില ഹിറ്റ് ചിത്രങ്ങള്‍ ഇവയാണ്.സല്ലാപം,ആധാരം,വെങ്കലം,ഇരിക്കൂ.. എം.ഡി. അകത്തുണ്ട്,സൂര്യഗായത്രി തുടങ്ങിയവ.
മലയാളം വിട്ട് അദ്ദേഹം ബോളീവുഡിലേക്ക് ചേക്കേറുകയായിരുന്നു.ആദ്യമായി സ്വതന്ത്ര ക്യാമറാമാനായി ചെയ്ത ചിത്രം ദ വെയ്റ്റിംഗ് റൂം ആയിരുന്നു.തുടര്‍ന്ന് കിസ് കിസ് കോ പ്യാര് കരോ,മെഷീന് എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ബോളീവുഡില്‍ ദ ബ്ലാക്ക് റഷ്യന്‍ എന്ന സിനിമക്ക് വേണ്ടിയും ഒട്ടേറെ മറാത്തി സിനിമകളിലും പ്രവര്‍ത്തിച്ചു.
പപ്പി എന്ന വിളിപേരില്‍ അറിയപ്പെട്ട ദില്‍ഷാദ് എറണാകുളം നോര്‍ത്ത് വെളുത്തേടത്ത് പറമ്പില്‍ പരേതനായ അമീര്ജാന്ന്റെ മകനാണ്.54ാം വയസ്സായിരുന്നു. ഭാര്യ ബബിത മകന് അമന്.ബോളീവുഡിലെയും മലായളത്തിലെയും അണിയറപ്രവര്‍ത്തകരും താരങ്ങളും ദില്‍ഷാദിന്റെ മരണത്തില്‍ അനുശോചന സന്ദേശം അയച്ചു.ഒപ്പം ഞങ്ങളും ആദരാഞ്ജലികളര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.