സിനിമക്ക് ഒരു മരണം കൂടി സുനില്‍ ഗുരുവായൂര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു….
ഭരതനാണ് സുനില്‍ ഗുരുവായൂരിന് തന്റെ വൈശാലി എന്നചിത്രത്തിലൂടെ ആദ്യം അവസരം നല്‍കിയത്. വൈശാലിയുടെ നിര്‍മ്മാതാവ് അറ്റ്ലസ്് രാമചന്ദ്രന് മികച്ച പിന്തുണ നല്കി അവിടെ തുടങ്ങിയ സുനില്‍ പല താരങ്ങളെയും ഒപ്പിയെടുത്തു, പലരും അവരവരുടെ ഭംഗി സുനിലിലൂടെ ആസ്വദിച്ചു, വളരെ പെട്ടന്ന് നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ മലയാള സിനിമയുടെ ഭാഗമായി ഇപ്പോഴിതാ ഒരു ദുഃഖവാര്‍ത്ത അദ്ദേഹം തന്റെ 69ാംമത്തെ വയസ്സില്‍ സ്വര്‍ഗം പൂകിയിരിക്കുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം ഭരതന് സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സുനില്‍ ഗുരുവായൂരിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നത് അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചര്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് മനസ്സിലാക്കിതന്ന വലിയ എളിയ മനുഷ്യന്. എന്നാണ് സുനില്‍ ഗുരുവായൂരിന്റെ വേര്‍പാടില്‍ സംവിധായകന് രഞ്ജിത്ത് ശങ്കര്‍ കുറിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ബാബു ആന്റണി, രേവതി, ജയറാം, ശോഭന, അംബിക, മേനക, മണിയന്‍പിള്ള രാജു, തുടങ്ങി ഒട്ടനവധി താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി… ഞങ്ങളും അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ FC