സിനിമക്ക് വീണ്ടും നഷ്ടം – നടന് പപ്പനും മരിച്ചു.അഭിനയവും വരയും നിലച്ചു.
കോഴിക്കോടിന് ദിവസങ്ങളുടെ ഇടവേളകളില്‍ നഷ്ടപ്പെട്ടത്.കരുത്തരായ രണ്ട് നടന്മാരെയാണ്.കഴിഞ്ഞ ദിവസമായിരുന്നു രക്താര്‍ബുദ ചികിത്സക്കിടെ കോവിഡ് പിടിപെട്ട് നടനും സംവിധായകനുമായ ശാന്തകുമാറിനെ ആദ്യം നഷ്ടമായത്.ശാന്തേട്ടന് കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായിരുന്നു.
ഇന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത് നടന്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്,ചുമര് ചിത്ര കലാകാരന് എന്നീ നിലകളില്‍ തിളങ്ങി നിന്ന പപ്പന് മുണ്ടോത്ത് എന്ന പത്മനാഭനെയാണ്. അദ്ദേഹം അമേച്വര്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ ആയിരത്തിലേറെയാണ് അഭിനയിച്ചത്.വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരെ അമ്പരിപ്പിച്ച പപ്പന് 22 മലയാള സിനിമകളിലും വേഷമിട്ടു.അതില്‍ ചില ഹിറ്റ് ചിത്രങ്ങള്‍ ഇവയാണ്.സന്ദേശം,പാരലല്‍ കോളേജ്,ചാര്‍ലി ചാപ്ലിന്,അപര്‍ണ്ണ തുടങ്ങിയവ.മേക്കപ്പ് ആര്‍ട്ടിസ്റ്റായും പ്രശസ്തിയിലേക്കുയരാന്‍ പപ്പന് കഴിഞ്ഞു.
നാടകത്തിലൂടെ ദരിദ്രരുടെ അവസ്ഥ ഭരണാധികാരികളിലേക്കെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കലിംഗ,സംഗമം,സപ്തസ്വരം,റെഡ്സ്റ്റാര്‍ തുടങ്ങിയ ട്രൂപ്പുകളിലെല്ലാം നാടകം കളിച്ചിട്ടുണ്ട് പപ്പന്.അഖിലകേരള കലാകാര ക്ഷേമ സമിതി അവാര്‍്ഡ്,കേരള സംഗീത അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ പപ്പന് മുണ്ടോത്തിന് 76 വയസ്സായിരുന്നു.ഭാര്യ കമല,മൂന്ന് മക്കള്‍ അനീഷ്,റിനീഷ്, നിഷ.മലബാറിലെ നിരവധി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളും പപ്പന് വരച്ചിട്ടുണ്ട്. ആദരാഞ്ജലികലോടെ ….
ഫിലീം കോര്‍ട്ട്.