സിനിമാക്കാരന് അവിനാഷിനെ രക്ഷിക്കണം- നില ഗുരുതരം,നടിയുടെ വീഡിയോ.
സഹ പ്രവര്‍ത്തകനോട് കരുണ കാണിക്കണമെന്ന അഭ്യര്‍ത്ഥന അലഅടിക്കുകയാണ്.അതിന് തോന്നിയ നല്ല മനസ്സിന് ആദ്യം തന്നെ സുനേന എന്ന നടിയോട് നന്ദി പ്രകാശിപ്പിക്കുന്നു.
തെലുങ്ക് സിനിമാനിര്‍മ്മാതാവാണ് അവിനാഷ് സാലാന്ദ്ര.കോവിഡെന്ന മഹാമാരിക്ക് മുന്നില്‍പെട്ട് ജീവന് വേണ്ടി പിടക്കുന്ന അവിനാഷിന് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നഭ്യര്ത്ഥിച്ചാണ് സുനേന വീഡിയോ ലൈവില്‍ വന്നത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി അവിനാഷ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.തുടര്‍ ചികിത്സക്ക് അവിനാഷിന്റെ വീട്ടുകാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്.ശ്വാസകോശം മാറ്റിവെയ്ക്കാതെ രക്ഷപ്പെടുത്താനാകില്ലെന്ന് സുനേന വീഡിയോയില്‍ പറയുന്നു.അതിന് വേണ്ട ശസ്ത്രക്രിയക്ക് വരുന്നത് ഭീമമായ ചിലവാണ്. അത് താങ്ങാനാകുന്ന കരുത്ത് അവിനാഷിന്റെ കുടുംബത്തിനില്ല.സഹായങ്ങള്‍ ചെറുതോ വലുതോ ആകട്ടെ,നിങ്ങള്‍ക്ക് എന്താണോ സാധിക്കുന്നത് അത് ആ കുടുംബത്തിന് ചെയ്ത് കൊടുക്കുക.
അതെ സുനേന പറഞ്ഞത് ശരിയാണ് നമുക്ക് കൈകോര്‍ക്കാം അവിനാഷിന് വേണ്ടിയും ഒപ്പം കൊറോണക്കെതിരേയും.
ഫിലീം കോര്‍ട്ട്.