സിനിമ സീരിയല്‍ നടി ശ്രീയും മരിച്ചു.കോവിഡ് തന്നെ കാരണം.
മരണം കൂടികൂടി വരികയാണ് ആര്‍ക്കും തടുക്കാന്‍ കഴിയാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ നടക്കുന്നത്.കോവിഡ് വന്ന് പോട്ടെ എന്ന തോന്നലില്‍ അലസമായി നടക്കുന്നവര്‍ ഒന്നോര്‍ക്കുക.വന്ന് പോകുന്ന കാലം കഴിഞ്ഞിരിക്കുന്നു.ഇനി ഈ രോഗം വന്നാല്‍ കൊണ്ടേ പോകൂ.
തമിഴ് നടന് പാണ്ഡുവിന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ ദു:ഖവും ഞെട്ടലും മാറും മുമ്പിതാ ബോളിവുഡ് നടി ശ്രീപ്രദയുടെ മരണവാര്‍ത്ത കൂടി എത്തിയിരിക്കുന്നു.കഴിഞ്ഞ ബുധനാഴ്ച കോവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സ്ഥിതി ഗുരുതരമായി മരണത്തിന് കീഴടങ്ങുകയായിരുന്നു ശ്രീപ്രദ.
1980കളില്‍ ബോളിവുഡിലും മോളിവുഡിലും നിറഞ്ഞ് നിന്ന ശ്രീപ്രദ അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് ആഗ് കെ ഷോലെ.ഈ ചിത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കാന്‍ താരത്തിന് സാധിച്ചത്.ബോളിവുഡില്‍ നിന്ന് കന്നട തെലുങ്ക് തമിഴ് ഭാഷകളിലും ശ്രീപ്രദ അഭിനയിച്ചു.1989ല്‍ ഹൊറര്‍ ടി.വി.പരമ്പരയിലും അവര്‍ തിളങ്ങി.ധര്‍മ്മേന്ദ്ര,വിനോദ് ഖന്ന എന്നിവര്‍ക്കൊപ്പം നായികയായി ശ്രീപ്രദ തിളങ്ങി. ഇനി അവരില്ല എന്ന് വിശ്വസിക്കാന്‍ എങ്ങനെ കഴിയുമെന്നാണ് സഹതാരങ്ങള്‍ ചോദിക്കുന്നത്.ആദരാഞ്ജലികളോടെ
ഫിലീം കോര്‍ട്ട്.