സീരിയല്‍ താരങ്ങള്‍ക്കിത് വിവാഹത്തിന്റെ പൂക്കാലം – റൂബിയുടെ കെട്ടും കഴിഞ്ഞു…..
![](https://filmcourtonline.com/wp-content/uploads/2021/11/RUBYAJAS3.jpg)
വിവാഹിതരെ ഇതിലെ ഇതിലെ എന്നാണ് ഇപ്പോള്‍ സീരിയലിന്റെ സംവിധായകര്‍ പറയുന്നത്. കാരണം പല സീരിയല്‍ താരങ്ങളും വിവാഹത്തിന്റെ വഴിയിലൂടെയാണ് അതില്‍ ചിലര്‍ കെട്ടുകഴിഞ്ഞു വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും സീരിയലിലേക്കു തിരിച്ചെത്തുന്നുമുണ്ട്.
മേഘ്ന വിന്‍സെന്റും, അമ്പിളിദേവിയും അങ്ങനെ എത്തിക്കഴിഞ്ഞു. വിവാഹം കഴിഞ്ഞത് ചന്ദ്ര ലക്ഷ്മണ്, ടോഷ് ക്രിസ്റ്റി, ആലീസ് ക്രിസ്റ്റി, എലീന പടിക്കല്‍, ശാലിനി അങ്ങിനെ ഒത്തിരിപേര് വിവാഹം കഴിഞ്ഞു വിശ്രമത്തിലാണ്. അതിനിടയിലിതാ റൂബിയും വിവാഹിതയായിരിക്കുന്നു,
പരസ്പരം സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് റൂബി ജ്യുവല്‍. സുചിത്ര എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ റൂബി അവതരിപ്പിച്ചത്. താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിക്കാഹ് കഴിഞ്ഞ സന്തോഷം റൂബിയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. വിവാഹ ചിത്രങ്ങളും റൂബി പോസ്റ്റ് ചെയ്തിട്ടുണ്ട്. എഡിറ്റര്‍ അജാസാണ് റൂബിയുടെ വരന്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിട്ടായിരുന്നു നിക്കാഹെന്ന് റൂബി പറയുന്നു. ‘മാട്രിമോണിയല്‍ വഴി വന്ന ബന്ധമാണ് അജാസിന്റേതെന്ന് റൂബി മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ അജാസ് അപ്രോച്ച്ചെയ്തു. പിന്നെ ഇന്‍സ്റ്റയില്‍ ഡയറക്ടായി മെസെജ് ചെയ്തു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ചോദിച്ചത്. അങ്ങനെയാണ് വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്,’ എന്ന് റൂബി പറഞ്ഞിരുന്നു.
കൊച്ചു ടിവിയില്‍ അവതാരകയായിട്ടാണ് റൂബിയുടെ കരിയറിന്റെ തുടക്കം. ഇന്ദിര എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തിയത്. ‘പരസ്പരം’ സീരിയലാണ് റൂബിയുടെ കരിയറില്‍ വഴിത്തിരിവായത്. പരമ്പരയില്‍ പത്മാവതിയുടെ മകള്‍ സുചിത്രയെന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചത്. താരസുന്ദരിക്ക് വിവാഹമംഗളാശംസകളോടെ FC