സീരിയല്‍ നടി അര്‍ച്ചന മേനോന് കടുത്ത നഷ്ടം ഈ മരണം.
കോവിഡ് കാലമായതിനാല്‍ ഒട്ടനവധി മരണങ്ങളാണ് ദിനം പ്രതി നടക്കുന്നത്.ലോകം ആശങ്കയിലാണ് മുന്നോട്ട് പോകുന്നത്.വലിയവനെന്നോ,ചെറിയവനെന്നോ,ധനികനെന്നോ,ദരിദ്രനെന്നോ ഇല്ലാതെയാണ് മരണം ഓരോരുത്തരെയും കൊണ്ട് കടന്ന് കളയുന്നത്.പ്രായഭേദമില്ലാതെ സിനിമയില്‍ നിന്ന് കോവിഡ് ബാധിതരായി മരണത്തിന് കീഴടങ്ങുന്നത് ഒട്ടനവധി താരങ്ങള്‍.ദിവസവും ഇത്തരത്തില്‍ ഒന്നോ രണ്ടൊ മരണവാര്‍ത്തകള്‍ വന്ന്കൊണ്ടേയിരിക്കുന്നു.അതിനിടയില്‍ കോവിഡല്ലാതെയും മരണങ്ങള് നടക്കുന്നുണ്ട്.
നടി സുധാചന്ദ്രന് സ്വന്തം അച്ഛനും നടനുമായ K.D.ചന്ദ്രനെയാണ് നഷ്ടപ്പെട്ടതെങ്കില്‍ ആരാധകരുടെ പ്രിയ സിനിമാ സീരിയല്‍ നടി അര്‍ച്ചനാ മേനോന് നഷ്ടപ്പെട്ടിരിക്കുന്നത് അവരുടെ അമ്മയെയാണ്.
എന്നും കരുത്തായി ഒപ്പം നിന്ന അമ്മ വത്സല കുമാരിയാണ് 64ാം വയസ്സില്‍ മരണപ്പെട്ടിരിക്കുന്നത്.ആലുവ കടുങ്ങല്ലൂര്‍ രാമചന്ദ്ര മേനോന്‍ന്റെ ഭാര്യയായിരുന്നു.അര്‍ച്ചനയെ കൂടാതെ അഭിലാഷ് എന്നൊരു മകന് കൂടി ഉണ്ട് വത്സലകുമാരിക്ക്.പരേതാത്മാവിന് നിത്യശാന്തി നേര്ന്ന്കൊണ്ടും അര്‍ച്ചനയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കൊണ്ടും ഞങ്ങള്‍,
ഫിലീം കോര്‍ട്ട്.