സീരിയല്‍ നടി ഗൗരി കെട്ടുന്നത് സീരിയല്‍ സ്റ്റാറിനെ… വീട്ടില്‍ ഒരിക്കലും അഭിനയിക്കില്ല… നല്ല തീരുമാനം….
സീരിയല്‍ താരം ഗൗരി കൃഷ്ണ് വിവാഹിതയാകുന്നു. മനോജ് പേയാട് ആണ് വരന്. ഗൗരി നായികയായ പൗര്‍ണമിത്തിങ്കള്‍ സീരിയലിന്റെ സംവിധായകനാണ് ഫെബ്രുവരി 11നായിരുന്നു വിവാഹനിശ്ചയം.
വിവാഹനിശ്ചമാണെന്നും മനോജ് ആണ് വരനെന്നും ഗൗരി സമൂഹമാധ്യമത്തിലൂടെയാണ് ആരാധകരെ അറിയിച്ചത്. ”ഗുഡ് മോണിങ്. മനോജ് സാറിന്റെയും (പൗര്‍ണമിത്തിങ്കളിന്റെ സംവിധായകന്) എന്റെയും വിവാഹനിശ്ചയം ആണിന്ന്. ലൈവ് വിഡിയോ എന്റെ ഔദ്യോഗിക യൂട്യൂബ് ചാനിലിലൂടെ പങ്കുവയ്ക്കും. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണം”- എന്നായിരുന്നു ഗൗരി കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് ആശംസയുമായി എത്തി.
ജനുവരി 23ന് വിവാഹനിശ്ചയം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മനോജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ചടങ്ങ് മാറ്റിവയ്ക്കേണ്ടി വന്നു. അവര്‍ ആരോഗ്യം വീണ്ടെടുത്തതിനുശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് ഗൗരി അറിയിച്ചിരുന്നു. വരന് സീരിയലിന്റെ അണിയറ പ്രവര്‍ത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമേ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ.FC