സീരിയല്‍ നടി ശരണ്യയുടെ അവസ്ഥ ഗുരുതരം – -ക്യാന്‍സര്‍,കൊറോണ,ന്യുമോണിയ പാവത്തിന്.
അതെ ഈ പാവം പിടിച്ച പെണ്‍കുട്ടിയോട് ദൈവം കാണിക്കുന്ന ക്രൂരത വിവരിക്കാന്‍ കഴിയുകയില്ല.നല്ല സൗന്ദര്യത്തോടെ പാറിപറന്ന കാലത്തില്‍ നിന്ന് മൂക്കും കുത്തി താഴെ വീണത് ക്യാന്‍സര്‍ എന്ന വിപത്തിലേക്കാണ്.രക്താര്‍ബുദം ബാധിച്ച താരസുന്ദരിക്ക് ഭര്‍ത്താവിനെയും സ്വന്തം വീട് ഉള്‍പ്പെടെയുള്ള സകലതും നഷ്ടപ്പെട്ടു.ചികിത്സിച്ച് ചികിത്സിച്ച് സര്‍വ്വം നഷ്ടപ്പെട്ട ശരണ്യക്ക് തുണയായത് നല്ലവരായ സഹപ്രവര്‍ത്തകരായിരുന്നു.സീമാജി നായര്‍ അവരം സ്വന്തം മകളെപോലെ സംരക്ഷിക്കും.ശരണ്യക്ക് പുതിയൊരു വീട് നിര്‍മ്മിച്ച് നല്കി.
രോഗത്തില്‍ നിന്ന് ചെറിയൊരു മോചനം കിട്ടി.സ്വന്തമായി ഒരു യൂടൂബ് ചാനല്‍ തുടങ്ങി അങ്ങനെ മുന്നേറുന്നതിനിടയിലാണ് ഇടക്ക് നടത്താറുള്ള ചെക്കപ്പിന് പോയത്.ആ ചെക്കപ്പിന്റെ റിസള്‍ട്ട് ശരണ്യക്ക് മാത്രമല്ല അവരെ സ്നേഹിക്കുന്നവര്‍ക്ക് കൂടി കണ്ണീരായി. വീണ്ടും രോഗം തലപൊക്കി തുടങ്ങിയിരിക്കുന്നു.അടിയന്തര കീറിമുറിക്കല്‍ വേണം ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ തുടങ്ങി.അപ്പോള്‍ ആ ശരീരത്തിലേക്ക് കൊറോണ കൂടി സ്ഥാനം പിടിച്ചു.കൊറോണ ഇറങ്ങിയപ്പോള്‍ ഇപ്പോള്‍ ന്യുമോണിയ ആയിരിക്കുന്നു.36 ദിവസമായേ്രത ആശുപത്രിയില്‍ നല്ല ആരോഗ്യത്തിനായി ശരണ്യ പടപൊരുതാന്‍ തുടങ്ങിയിട്ട്.സ്വകാര്യ ആശുപത്രിയിലായതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടാല്‍ വലയുകയാണെന്നും കീമോ വീണ്ടും തുടങ്ങിയെന്നും സീമാജിനായര് പറയുന്നു.
സഹായിക്കുക,പ്രാര്‍ത്ഥിക്കുക ശരണ്യക്ക് വേണ്ടി.
ഫിലീം കോര്‍ട്ട്.