സീരിയല്‍ നടി സബീറ്റയെ ഇങ്ങനെ കാണാന്‍ കഴിയുമെന്ന് ആരും കരുതിയില്ല.
ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സബീറ്റ ജോര്‍ജ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷരുടെ ഇഷ്ടം കവരാന്‍ സാധിച്ച സബീറ്റക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്.സീരിയലില്‍ സാരിയും നേരിയതുമൊക്കെ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സബീറ്റയുടെ പുതിയ ചിത്രമാണ് ശ്രദ്ധ കവരുന്നത്.ബ്ലാക്ക് ഗൗണില്‍ സ്റ്റൈലിഷ് ലുക്കിലാണ് സബീറ്റയെ കാണാന്‍ കഴിയുക.കോട്ടയം കടനാടാണ് സബീറ്റയുടെ സ്വദേശം.ചെന്നൈ എയര്‍പോട്ടില്‍ ജോലി ചെയ്യുന്നതിനിടയില്‍ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബ സമേതം അമേരിക്കയിലേക്ക് ചേക്കേറി.അമേരിക്കന്‍ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ.10 വര്‍ഷം മുമ്പ് വിവാഹ മോചനം നേടി.രണ്ട് മക്കളാണ് സബീറ്റക്ക് ഇതില്‍ മൂത്തയാളായ മാക്സ് 2017ല്‍ മരിച്ചു.സാഷ എന്നൊരു മകള്‍ കൂടി ഉണ്ട് താരത്തിന്.
ചെറുപ്പകാലത്ത് ക്ലാസ്സിക്കല്‍ മ്യൂസിക്കലിലും ഡാന്‍സിലുമെല്ലാം താത്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റ മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശാണ്.
ഫിലീം കോര്‍ട്ട്.