സൂപ്പര്‍ സ്റ്റാറിന്റെ മകന് വില്ലനാകുന്നത് മമ്മുട്ടി – – അതിന് വാങ്ങുന്ന കോടികളിത്ര……
മലയാള പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍.മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്.മലയാളത്തില്‍ സജീവമാണെങ്കിലും തെലുങ്കിലും തമിഴിലും മെഗാസ്റ്റാര്‍ ചിത്രങ്ങളുമായി എത്താറുണ്ട്.ഇവയെല്ലാം ഭാഷവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നു.മലയാളപ്രേക്ഷകരുടെ ഇടയിലും അന്യഭാഷ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകരുണ്ട്.കൂടാതെ തെന്നിന്ത്യന്‍ താരങ്ങള്‍ക്കും മികച്ച പിന്തുണ തന്നെയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്ന്.ഇപ്പോള്‍ ടോളിവുഡ് കോളങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത് നടന് നാഗാര്‍ജ്ജുനയുടെ മകന് അഖില്‍ അക്കിേനനിയുടെ പുതിയ ചിത്രത്തെ കുറിച്ചാണ്.’ഏജന്റ്’ എന്നാണ് ചിത്രത്തിന്റെ പേര്.സിനിമയില്‍ അഖിലിന് വില്ലനായെത്തുന്നത് മെഗാസ്റ്റാര്‍ മമ്മുട്ടിയാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് മമ്മുട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്.ടോളിവുഡും മോളിവുഡും ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നു.ഇപ്പോളിതാ ടോളിവുഡ് സിനിമാകോളങ്ങളില്‍ വൈറലാകുന്നത് താരത്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്.വന്‍ തുകയാണേ്രത ചിത്രത്തിനായി മെഗാസ്റ്റാര്‍ വാങ്ങുന്നത്.യാത്രക്ക് ശേഷം മമ്മുട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രമാണ് ഏജന്റ്.സൈറ നരസിംഹ റെഡ്ഡി സംവിധാനം ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്.പുതുമുഖതാരം സാക്ഷി വൈദ്യയാണ് അഖിലിന്റെ നായിക.ഈ മാസം തന്നെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്.വന്‍ പ്രതിഫലമാണ് മമ്മുട്ടി ഈ ചിത്രത്തിനായി വാങ്ങുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.ടോളിവുഡ് ഡോട്ട്നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 3 കോടി രൂപയാണ് ഈ ചിത്രത്തിലെ പ്രതിഫലം.അതേ സമയം ഈ ചിത്രത്തെകുറിച്ചുള്ള മമ്മുട്ടിയുടെ ഔദ്ദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
ഫിലീം കോര്‍ട്ട്.