അനന്യക്ക് പിന്നാലെ പങ്കാളി ജിജുവും മരിച്ച നിലയില്‍ – നഷ്ടങ്ങള്‍ തന്നെ…..
കഴിഞ്ഞ ദിവസമായിരുന്നു എല്ലാവരെയും വേദനിപ്പിക്കുന്ന വാര്‍ത്ത വന്നത്.ട്രാന്‍സ്ജെന്‍ഡര്‍ അനന്യ അവക്സ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് തൂങ്ങി മരിച്ചത്.28 വയസ്സായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ അനന്യയായി മാറിയ താരത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി.ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവായിരുന്നു എല്ലാറ്റിനും കാരണം.അതില്‍ മനം നൊന്തായിരുന്നു സ്വപ്നങ്ങളെല്ലാം അവസാനിപ്പിച്ച് അനന്യ ജീവിതത്തോട് വിട പറഞ്ഞത്.ഇന്‍ക്വെസ്റ്റ് നടത്തിയ പോലീസ് തൂങ്ങി മരണം തന്നെയാണെന്ന് പറയുന്നു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എറണാകുളം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചത്.ഇവര്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയ ശേഷം പോലീസിന് കൈമാറും.ഇത് ഇങ്ങനെ നടക്കുന്നതിനിടയിലാണ് അനന്യയുടെ പങ്കാളി ജിജുവിന്റെ മരണവാര്‍ത്ത കൂടി എത്തുന്നത്.ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം അനന്യയുടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ട് പോയി.അവിടെയാണ് സംസ്കാര സുശ്രൂഷകള്‍.
അനന്യയുടെ ഒപ്പം താമസിക്കുന്ന ജിജു ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്നും പുറത്ത് പോയി മടങ്ങി എത്തിയപ്പോഴാണ് അനന്യ തൂങ്ങി മരിച്ചത്.അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സങ്കര്‍ഷത്തിലായിരുന്നു ജിജുവത്രേ.ആദരാഞ്ജലികളോടെ …..
ഫിലീം കോര്‍ട്ട്.