ആരാധകര്‍ക്ക് ആശംസകളുമായി നയന്‍താരയും വിഘ്നേഷും.. അടുത്തവര്‍ഷം ഒരുമെയ്യായി..
ആരാധകരുടെ പ്രിയതാരം നയന്‍താര തന്റെ ഭാവി വരനൊപ്പം ആഘോഷിക്കുകയാണ് അതിനിടയിലെത്തിയ ദീപാവലിക്ക് ഇരുവരും ആശംസകള്‍ അറിയിച്ചു.. എന്നാല്‍ ആരാധകര്‍ക്ക് പറയാനുള്ളത് അടുത്ത ദീപാവലിക്കെങ്കിലും നിങ്ങള്‍ ഒരുമെയ്യായി ഉണ്ടാകണമെന്നാണ്.. ദീപാവലി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ് രാജ്യം. ആശംസകളുമായി സിനിമാ താരങ്ങളും എത്തി. ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നിരിക്കുന്നത് പ്രിയതാരം നയന്‍താരയുടേയും വിഘ്നേഷിന്റേയും ദീപാവലി ആശംസകളാണ്. ഇരുവരും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ നില്ക്കുന്ന വീഡിയോയാണ് വിഘ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ”ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ദീപാവലി ആശംസകള്‍. സന്തോഷം ഒരു പരിശീലനം കൂടിയാണ്. എല്ലാ ദിവസവും പരിശീലക്കുക. വിഷമിക്കാനുള്ള കാര്യങ്ങള്‍ ഉണ്ടാകും. അത് വരികയും പോവുകയും ചെയ്യും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങള്‍ പടക്കങ്ങള്‍ പോലെ പൊട്ടിത്തെറിക്കും. അതിന് ശേഷമുള്ള വെളിച്ചത്തിനായാണ് നാം കാത്തിരിക്കുന്നത്,” വിഘ്നേഷ് കുറിച്ചു. ”നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പരിശ്രമിക്കുക. അപ്പോള്‍ ആ വെളിച്ചത്തിലേക്കെത്താന്‍ നമുക്ക് കഴിയും. ഈ ഓട്ടത്തിനിടയിലെല്ലാം സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. ആഘോഷിക്കാന്‍ ഇനിയും ഒരുപാട് നാളുകള്‍ മുന്നിലുണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്താലാണ് ഉത്സവങ്ങള്‍. ജീവിതത്തിലെ നല്ല കാര്യങ്ങളെ കണ്ടെത്തുക, സന്തോഷിക്കുക. ആശംസകള്‍,” വിഘ്നേഷ് കൂട്ടിച്ചേര്‍ത്തു. നയന്‍ വിക്കി വിവാഹം ഉടന്‍ നടക്കട്ടെ FC