ആരാധകരുടെ ഇഷ്ട നടി തുറന്നു പറയുന്നു… വഴക്കാളിയെന്ന പേരുണ്ട് അതിനാല്‍ വിവാഹം നടക്കുമെന്ന് തോന്നുന്നില്ല….
നല്ല ഹൃദയമുള്ളവര്‍ പൊട്ടിത്തെറിക്കും, പക്ഷെ അവരുടെ ഉള്ളു ശുദ്ധമായിരിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല അത്തരത്തിലൊരു വ്യക്തിത്വത്തിന് ഉടമയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്, അവര്‍ തന്നെ പറയുന്നത് കേള്‍ക്കുക.
താന്‍ വഴക്കാളിയാണെന്ന് ആളുകള്‍ പറഞ്ഞുപരത്തുന്നുണ്ടെന്ന് നടി കങ്കണ റണൗത്ത്. ഇക്കാരണംകൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം തമാശരൂപേണ ഇങ്ങനെ പറഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തിലും ധക്കഡ് അഥവാ ടോം ബോയ് ആണോ എന്ന ചോദ്യത്തിനാണ് കങ്കണ രസകരമായ മറുപടി നല്‍കിയത്. ശരിക്കും ആരെങ്കിലും ആരെയെങ്കിലും മര്‍ദിക്കുമോ എന്നവര്‍ ചോദിച്ചു. ആണ്‍കുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികള്‍ പലരും പറഞ്ഞുപരത്തുന്നതിനാല്‍ താന്‍ കടുപ്പമേറിയ വ്യക്തിത്വത്തിനുടമയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും അവര്‍ പറഞ്ഞു. ആക്ഷന്‍ ചിത്രമായെത്തുന്ന ധക്കഡ് ആണ് കങ്കണയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ളത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്.
അര്ജുന് രാംപാല്‍, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആരൊക്കെ പാരവെച്ചാലും തന്നെ തിരിച്ചറിയുന്ന ഒരാളെ വിവാഹം കഴിക്കുക പാരമ്പര്യം നിലനിര്‍ത്തുക FC