ആര്‍ട്ടിസ്റ്റ് ഇളയരാജ മരിച്ചു. സിനിമയുമായി അടുത്ത ബന്ധം – പ്രമുഖ താരങ്ങള്‍…
ചെറിയ വയസ്സായിരുന്നു.പക്ഷെ കോവിഡിനുമുന്നില്‍ തോറ്റുപോയി.ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍ന്മാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല.കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമാവുകയായിരുന്നു.തുടര്‍ന്ന് ഹൃദയാഘാതം വന്നു മരണത്തിന് കീഴടങ്ങി.
തമിഴ്നാട് കുംഭകോണത്തിനടുത്ത് സെംബിയാം വരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജയുടെ ജനനം.ചെന്നൈയിലെ ഫൈന്‍ആര്‍ട്സ് കോളേജില്‍ നിന്ന് ചിത്ര രചന പഠിച്ചു.ഇളയരാജ തന്റെ ചിത്രങ്ങളിലെ ഒറിജിനാലിറ്റി കൊണ്ടാണ് ശ്രദ്ധേയനായത്.
ദ്രാവിഡ സ്ത്രീകളായിരുന്നു എന്നും ബ്രഷിന്റെ തുമ്പത്ത്.അവരുടെ ജീവിതം വരച്ച് കാട്ടിയതോടെ പ്രശസ്തിയിലേക്കുയര്‍ന്നു.തമിഴ് സിനിമാലോകവുമായി ഇളയരാജക്ക് വല്ലാത്തൊരു ഇഴഅടുപ്പമുണ്ട്.അതുകൊണ്ട് തന്നെ പ്രമുഖ താരങ്ങളായ പാര്ത്ഥീപനും നവീന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.43 വയസ്സായിരുന്നു എസ്.ഇളയരാജക്ക്.പ്രണാമമര്‍പ്പിച്ച് ഫിലീം കോര്‍ട്ട്.