എന്റെ കടലാസിന്; ജഗതിക്ക് ജന്മദിന ആശംസയുമായി ഇന്നസെന്റ് കന്നാസും കടലാസും എന്നും……
തകര്‍ന്നു കിടപ്പായിപ്പോയി മലയാള സിനിമയുടെ നട്ടെല്ലായ ജഗതി ശ്രീകുമാര്‍ അദ്ദേഹത്തിന് ഇന്ന് ജന്മദിനമാണ് ആരാധകരും പ്രിയപ്പെട്ടവരും നടീനടന്മാരും ആശംസകള്‍ അറിയിച്ചു അതില്‍ നിന്ന് വേറിട്ടു നില്‍ക്കുകയാണ് സഹപ്രവര്‍ത്തകനായ ഇന്നസെന്റിന്റെ ജന്മദിനാശംസ , ‘എന്റെ കടലാസിന് പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു ഇന്നസെന്റ് കുറിച്ചത്.
അജുവര്‍ഗീസ്, ശ്വേത മേനോന് തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന അദ്ദേഹം എത്രയും വേഗം തിരിച്ചു വരട്ടെയെന്നാണ് ഏവരും ആശംസിക്കുന്നത്. കാബൂളിവാല എന്ന ചിത്രത്തില്‍ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികള്‍ക്കൊരു നൊമ്പരമാണ്. കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായിട്ടാണ് ഇരുവരും ചിത്രത്തിലെത്തിയത്. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും കടലാസിനെയും കന്നാസിനെയും മലയാളി സ്നേഹിച്ചു. സിദ്ധിക്ക് – ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്.
അതേ സമയം, ‘സിബിഐ’ സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണ മെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനില്ലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന് കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ഞങ്ങളും നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC