എസ്.ജാനകിയെ കൊല്ലേണ്ടിയിരുന്നില്ല.അമ്മേ മാപ്പ്-തലതിരിഞ്ഞാല്‍.
എന്ത് ആനന്ദമാണ് ഏത് തരത്തിലുള്ള സുഖമാണ് ഇതിലൂടെ കിട്ടുന്നതെന്നറിയില്ല.കഴിഞ്ഞ ദിവസമാണ് ഫെയ്സ് ബുക്കിലും യൂടൂബിലുമെല്ലാമായി ഒരു മരണവാര്‍ത്ത എത്തിയത്.തലയില്‍ ബുദ്ധിയുടെ ഒരംശം പോലുമില്ലാത്ത ചില മലയാളികള്‍ വന്ന
വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കാന്‍ വേണ്ടി ഏതെങ്കിലും ചാനല്‍ ഒന്നു നോക്കുക അല്ലെങ്കില്‍ പത്രം ഒന്ന് നോക്കുക.ഒന്നിനും ആര്‍ക്കും സമയമില്ല.
എസ്.ജാനകി എന്ന മഹാഗായികയെ ഒന്നല്ല ഒത്തിരി വട്ടമായി സോഷ്യല്‍ മീഡിയ കൊല്ലുന്നു.അതിന് മാത്രം എന്ത് പാതകമാണ് ആ അമ്മ ഈ കിരാതന്ന്മാരോട് ചെയ്തത്.കഴിഞ്ഞ ദിവസമാണ് വല്ലാത്ത രീതിയില്‍ ജാനകിയമ്മയുടെ മരണം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്.ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നു.പൊട്ടന്മാരായവര്‍ കള്ളകണ്ണീരൊഴുക്കുന്നു.പ്രണാമം,ആദരാഞ്ജലികള്‍,RIP, അനുശോചനം, അറിയുന്ന അവസാനം പറയുന്ന വാക്കുകളെല്ലാം ഉപയോഗിച്ച് അമ്മക്ക് യാത്രഅയപ്പ് നല്കുന്നു.വിരോധാപാസം എന്നല്ലാതെ എന്താണ് പറയുക.വര്‍ഷത്തില്‍ ഒന്നോ രണ്ടൊ തവണ പാവം ജാനകിയമ്മയെ സോഷ്യല്‍ മീഡിയ കൊല്ലും പക്ഷെ അവരപ്പോഴും നാമം ജപിച്ചു പോരക്കുട്ടികളുമായി കളിചിരിയുമായി ആഘോഷിക്കുകയായിരിക്കും.
എത്ര പേരെയാണ് ജാനകിയമ്മ പാടിയുറക്കിയത്,പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്ക് മാധുര്യം പകര്‍ന്നത്,തകര്‍ന്ന മനസ്സുകളെ പുന:രുജീവിപ്പിച്ചത്.അവര്‍ പാടിയതെല്ലാം എല്ലാ തലമുറകള്‍ക്കും വേണ്ടിയായിരുന്നു എന്നിട്ടും അവരോട് കിരാതമായ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ കിട്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
അമ്മക്ക് സ്വന്തം ജാനകിയമ്മക്ക് ദീര്‍ഘായുസ്സും ആരോഗ്യസൗഖ്യവും നേരുന്നു.
ഫിലീം കോര്‍ട്ട്.