ഒരിക്കലും പ്രതീഷുമായി ബന്ധം തുടരുകയില്ലെന്നു പറഞ്ഞിറങ്ങി പക്ഷേ വിവാഹം… സീരിയല്‍ നടി സ്വാതി
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് സ്വാതി.അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്.ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്.ഇപ്പോളിതാ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
വിവാഹശേഷവും അഭിനയിക്കുവാനുള്ള പ്രോത്സാഹനം തന്റെ ഭര്‍ത്താവ് ആണ് നല്‍കുന്നത് എന്ന് പലപ്പോഴും സ്വാതി വ്യക്തമാക്കിയിട്ടുണ്ട്.സ്വാതിയുടെ പെട്ടെന്നുള്ള വിവാഹ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു.നിരവധി സൈബര്‍ ആക്രമണങ്ങള്‍ വിവാഹത്തിനുശേഷം ഇരുവര്‍ക്കും നേരിടേണ്ടി വന്നു.ഇപ്പോഴിത വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ എല്ലാവരും പ്രശ്നമുണ്ടാക്കി.വീട്ടുകാരറിഞ്ഞതിനു ശേഷമാണ് സീരിയലില്‍ ഉള്ളവര്‍ പോലും പ്രണയം അറിയുന്നത്.ഇനി ബന്ധംതുടരില്ല എന്ന ഉറപ്പ് വാങ്ങിയിട്ടാണ് അച്ഛന് വീണ്ടും ഭ്രമണത്തില്‍ അഭിനയിക്കാന്‍ വിട്ടത്.പക്ഷേ അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവ് വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു.ജീവിക്കുന്നെങ്കില്‍ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.
പ്രണയം തുടങ്ങി രണ്ടര വര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്.അപ്പോഴേക്കും ലോക്ക്ഡൗണ്‍ വന്നു.കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വര്‍ണ്ണമൊക്കെ ഇട്ട് ആര്‍ഭാടത്തോടെ നടത്തുന്ന കല്ല്യാണത്തോട് പണ്ടേ രണ്ടുപേര്‍ക്കും താത്പര്യം ഇല്ലായിരുന്നു.അങ്ങനെയാണ് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി വ്യക്തമാക്കുന്നു. FC