കരള്‍രോഗത്തെ തുടര്‍ന്ന് സിനിമാക്കാരന് ജയചന്ദ്രനും മരിച്ചു.
കരള്‍രോഗത്തെ തുടര്‍ന്ന് സിനിമാക്കാരന് ജയചന്ദ്രനും മരിച്ചു.
മലയാള സിനിമാരംഗത്തെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന് അന്തരിച്ചു.മികച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് വരെ നേടീട്ടുണ്ട്.52ാംമത്തെ വയസ്സിലാണ് അന്ത്യം.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു.പെട്ടെന്ന് അസുഖം മൂര്‍ച്ചിച്ചു.തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ ശിഷ്യനായിട്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചത്.തുടര്‍ന്ന് ദൂരദര്ശന് കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ബി.വി.റാവു,വേലപ്പന് ആശാന് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചു.2002ല്‍ കുബേരന് എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.ഇതിന് പുറമെ ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് നിരവധി ചാനല്‍ പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.5 വര്‍ഷമായി ഫ്ളവേഴ്സ് ചാനലില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് ഞങ്ങളും..
ഫിലീം കോര്‍ട്ട്.