ഗായിക വൈക്കം വിജയലക്ഷ്മി വിവാഹ മോചനത്തിന്… ഭീഷണികളും ദേഷ്യപ്പെടലും മടുത്തു, പിരിയാതെ വയ്യ….
പാടുന്ന പൂങ്കുയിലിനെ പലരും പറഞ്ഞു പറ്റിച്ചു. അതില്‍ നിന്നെല്ലാം അവള് കര കയറി വന്നു ആ വിടവിലേക്കാണ് ഞാന്‍ മരണം വരെ കാവലാകുമെന്ന് പറഞ്ഞു പാലാക്കാരനായ അനൂപ് എന്ന മിമിക്രി കലാകാരന് കയറിവന്നത് .ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം അനൂപും വിജിയും വേര്പിരിയുകയാണത്രേ വിജി തന്നെ അതിനെ കുറിച്ച് പറയുന്നു.
2018 ഒക്ടോബര്‍ 22നായിരുന്നു വൈക്കം വിജയലക്ഷ്മിയും അനൂപും വിവാഹിതരായത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ വിജയലക്ഷ്മി. ബിഹൈന്‍വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നത്.
താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയ്യെടുത്തതെന്നും വിജയലക്ഷ്മി പറയുന്നു. ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറയുന്നു. ‘ഞാന്‍ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസ്സിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ്സ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.’ ഞങ്ങള്‍ തന്നെയാണ് പിരിയാന്‍ തീരുമാനിച്ചത്. ആരും പ്രേരിപ്പിച്ചതല്ല.
അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്. ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം.ജയചന്ദ്രന് സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും…’ വിജയലക്ഷ്മി പറയുന്നു. വിജി ശരിയെന്ന് തോന്നുന്നതു ചെയ്യുക ദൈവം കൂടെയുണ്ടാകും FC