ഗുരുനാഥനെ കാണാന്‍ സുരേഷ് ഗോപി എത്തി മതിലിനു പുറത്തുനിന്നു കാണേണ്ടി വന്നു, അമ്മയുടെ…
ഭാഗ്യം ചെയ്ത മകന് അതുകൊണ്ടാണല്ലോ സുരേഷ്ഗോപി എന്ന താരത്തിന് തന്റെ അമ്മയെ പഠിപ്പിച്ച ഗുരുനാഥനെ ചെന്നു കാണാന്‍ അവസരം ലഭിച്ചത്… വാക്ക് പാലിക്കാന്‍ അകത്തു കയറാന്‍ കഴിഞ്ഞില്ലെങ്കിലും മതിലിന് പുറത്തു നിന്ന് കാര്യങ്ങള്‍ നടത്തി, മതിലിനു പുറത്തുനിന്നു സൂപ്പര്‍ താരം മലയാളത്തിന്റെ ഗുരുശ്രേഷ്ഠനോടു വിളിച്ചു പറഞ്ഞു, ‘എന്റെ അമ്മയുടെ അധ്യാപകനാണെന്നത് ഇവര്‍ക്കെല്ലാം പറഞ്ഞുകൊടുക്കണം.’ എറണാകുളം കാരിക്കാമുറിയിലെ ‘സന്ധ്യ’യുടെ മതിലിനു പുറത്ത് നിന്നു ഗൃഹനാഥനോടു വിളിച്ചുപറഞ്ഞതു നടന് സുരേഷ് ഗോപി എംപിയായിരുന്നു.
വീട്ടുവരാന്തയില്‍ നിന്ന് ‘അങ്ങനെയാകട്ടെ’ എന്ന മറുപടി നല്കിയതു പ്രഫ.എം.കെ.സാനുവും. ഇന്നലെ രാവിലെയായിരുന്നു സമാഗമം. സുരേഷ് ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയെ ആലപ്പുഴ വളഞ്ഞവഴിക്കല്‍ സന്മാര്ഗ ദീപിക സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട് എം.കെ.സാനു. നഗരത്തില്‍ സിനിമാ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സുരേഷ് ഗോപി. രാവിലെ സാനുമാഷുടെ വീട്ടിലെത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു. എം.കെ.സാനു അതുപ്രകാരം തയ്യാറായി കാത്തിരുന്നു. എന്നാല്‍, പുറപ്പെടുമ്പോഴേക്കും സുരേഷ് ഗോപിക്കു ചെറിയൊരു ക്ഷീണവും പനി വരുന്ന ലക്ഷണവുമെല്ലാം. കോവിഡോ മറ്റോ ആണെങ്കില്‍…എം.കെ.സാനുവിനെ വീട്ടില്‍ ചെന്നു കാണുന്നതില്‍ അപാകതയുണ്ടെന്ന തോന്നല്‍ അദ്ദേഹം സുഹൃത്തുക്കളോടു പങ്കുവച്ചു.
സാനുമാസ്റ്റര്‍ കാത്തിരിക്കുകയാണെന്നറിഞ്ഞതോടെ മതിലിനു പുറത്തെത്തി കാണാമെന്നു തീരുമാനിച്ചു….അങ്ങനെ രാവിലെ 9.50 ആയപ്പോള്‍ കാരിക്കാമുറിയിലെ വീടിനു പുറത്തു മതിലിനടുത്തുനിന്നു സംസാരിച്ചു. ആ മുഖമൊന്നു കാണട്ടെ എന്നു സാനു മാസ്റ്റര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മാസ്ക് താഴ്ത്തി മുഖം കാണിക്കാനും സുരേഷ് ഗോപി തയ്യാറായി. പ്രഫ.സാനുവും മകന് രഞ്ജിത്തും ചാവറ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശേരിയും ബിജെപി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാലും വരാന്തയിലുണ്ടായിരുന്നു. സമ്മാനമായി കുറച്ചു മധുരപലഹാരങ്ങള്‍ രാജഗോപാല്‍ വഴി സുരേഷ് ഗോപി എത്തിച്ചിരുന്നു. ശിഷ്യയുടെ പുത്രനു നല്‍കാനായി തന്റെ ഏതാനും പുസ്തകങ്ങള്‍ സാനു കരുതിയിരുന്നെങ്കിലും നേരില്‍ വന്നു വാങ്ങാമെന്ന വാഗ്ദാനത്തോടെ ഏതാനും നിമിഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപി മടങ്ങി. വാക്കു കൊടുക്കുന്നതിലല്ല അത് പാലിക്കുന്നതിലാണ് കാര്യം സുരേഷ് ഗോപി അതില്‍ മിടുക്കനാണ് FC