ദുല്‍ഖറിന്റെ പിറന്നാള്‍ കേക്കുമുറിക്കുന്ന ഫോട്ടോ എടുത്ത് മമ്മുട്ടി.
ദുല്‍ഖറിന്റെ പിറന്നാളിന് ആശംസ നേര്‍ന്ന് അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാറുണ്ട്.എന്നാല്‍ മമ്മുട്ടി മകന് ആശംസ പോസ്റ്റിലൂടെ നല്‍കാറില്ല.ഇത്തവണ മകന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത് മമ്മുട്ടിയാണ്.കേക്കിന് മുന്നില്‍ നില്ക്കുന്ന ദുല്‍ഖറും അതിന് പിന്നില്‍ ക്യാമറയുമായി നില്ക്കുന്ന മമ്മുട്ടിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള മമ്മുട്ടി ലോക്ക്ഡൗണ്‍ കാലത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.ഇപ്പോള്‍ ദുല്‍ഖറിനെയും ക്യാമറയില്‍ പകര്‍ത്തുകയാണ് അദ്ദേഹം.
ഫിലീം കോര്‍ട്ട്.