നടി ഉര്‍വ്വശിയുടെ ചക്ക കണ്ടോ,ചെന്നൈയിലെ വീട്ടില്‍ നിന്ന് പകര്‍ത്തിയത്.
ഓരോരുത്തര്‍ക്ക് ഓരോ വിധത്തിലാണ് ആനന്ദം.ചിലര്‍ ചെടി നട്ട് വളര്‍ത്തും മറ്റ് ചിലര്‍ പെറ്റ് വളര്‍ത്തലിലും ആനന്ദം കണ്ടെത്തും.എന്നാല്‍ കൃഷിയില്‍ താത്പര്യമുള്ളവര്‍ പറമ്പിലും മട്ടുപാവിലും നട്ട് നനച്ച് വളര്‍ത്തും.അത്തരത്തില്‍ ഒരു തോട്ടം പരിചയപ്പെടുത്തുകയാണ് മലയാളത്തിന്റെ ഇഷ്ട നടി ഉര്‍വ്വശി.മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ ഉര്‍വ്വശി തന്റെ ചെന്നൈയിലുള്ള വീടിന്റെ പരിസരത്ത് വളര്‍ത്തിയ കൃഷികളാണ് ഒരു തമിഴ് ചാനലിലൂടെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്.ഉര്‍വ്വശിയുടെ വീടിന്റെ പരിസരത്തായി വളര്‍ത്തിയെടുത്ത കൃഷിയിനങ്ങള്‍ മാവ്,മാതളം,നെല്ലിക്ക,പേരക്ക,പപ്പായ,പ്ളാവ് തുടങ്ങിയവയാണ്. നല്ല ഫലങ്ങള്‍ തരുന്ന ഈ വൃക്ഷങ്ങളെ അഭിമാനത്തോടെയാണ് താരം പരിചയപ്പെടുത്തുന്നത്.വീട്ടിലേക്കാവശ്യമായ സകല പച്ചകറികളും ഈ തോട്ടത്തില്‍ നിന്ന് കിട്ടാറുണ്ടെന്നും കുറഞ്ഞ സ്ഥലമേ ഉള്ളൂ എന്ന് കരുതി ആരും വീട്ടില്‍ ഒന്നും നട്ട് നനച്ച് വളര്ത്താതിരിക്കരുതെന്നും ഉര്‍വ്വശി പറയുന്നു.തന്റെ വീടും ഈ യൂടൂബ് ചാനലിലൂടെ കാണിക്കുന്നുണ്ട്.ഉര്‍വ്വശി നന്നായി വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കൂ ആരോഗ്യം മെച്ചപ്പെടുത്തൂ ഒപ്പം മറ്റുള്ളവര്‍ക്ക് പ്രചോദനമാകൂ.
ഫിലീം കോര്‍ട്ട്.