നടി മഞ്ജിമ തമിഴ് നടന് കാര്‍ത്തിക്കുമായി പ്രണയത്തില്‍, വിവാഹം ഉടന്‍.. എല്ലാവരും പോകുകയാണ് …..
മലയാള നടികള്‍ തമിഴിലെത്തിയാല്‍ അവിടെയുള്ളവരുമായി കല്ല്യാണം കഴിക്കുകയാണ്, ചിലരുടേത് ശരിയാകും ചിലരുടേത് ആകുന്നില്ല, നടി അമല പോളിന് ശരിയായില്ല കെട്ടി പിരിഞ്ഞു, നയന്‍താര പലരെയും നോക്കി വിഘ്നേഷുമായി കല്ല്യാണം നടക്കുമെന്ന് കരുതി നടക്കുന്നു, ഭാവന കന്നട സംവിധായകന് നവീന്നെ കെട്ടി, പ്രിയാമണി മുംബൈക്കാരനെകെട്ടി, അസിനും ഹിന്ദിവാലയെ കെട്ടി, ഇനിയിതാ മഞ്ജിമയുടെ ഊഴമാണ് അവരും തമിഴില്‍ തനിക്കൊപ്പം അഭിനയിച്ച നടന് ഗൗതം കാര്‍ത്തിക്കിനെ കെട്ടുമെന്നാണ് കേള്‍ക്കുന്നത് .
മലയാള സിനിമയില്‍ ബാലതാരമായി അഭിനയിച്ച്, പിന്നീട് നായികാ വേഷത്തിലേക്ക് ചേക്കേറിയ മഞ്ജിമ മോഹന്‍ വിവാഹിതയാവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 1990കളിലെ സിനിമയില്‍ ബാലതാരമായി അഭിനയിച്ച മഞ്ജിമ ഇന്ന് അന്യഭാഷകളില്‍ തിരക്കേറിയ നായികയാണ്.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി, ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയിലൂടെയായിരുന്നു മുതിര്‍ന്ന ശേഷം മഞ്ജിമയുടെ തിരിച്ചുവരവ്. ഇതിനു ശേഷം അന്യ ഭാഷകളില്‍ സജീവമായി. തമിഴ് നടനാണ് മഞ്ജിമയുടെ ഭാവി വരനെന്നും, ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവുമെന്നും DTNext റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഇവര്‍ ഒരു സിനിമയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
‘ദേവരാട്ടം’ എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായ ഗൗതം കാര്‍ത്തിക് ആണ് വരന് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലായ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്
‘അവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുന്നു, ദേവരാട്ടത്തിന്റെ സെറ്റില്‍ വെച്ച് അവര്‍ പരസ്പരം കാണാന്‍ തുടങ്ങി. ഈ വര്‍ഷാവസാനം ദമ്പതികള്‍ ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും.’ DTNext റിപ്പോര്‍ട്ടില്‍ പറയുന്നു
വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായി ഗൗതമിന്റെയും മഞ്ജിമയുടെയും ആരാധകര്‍ക്ക് ഇതൊരു വലിയ വാര്‍ത്തയാണ്. വിവാഹം ഏപ്രിലില്‍ നടക്കുമെന്ന് സൂചനയുണ്ട്.
ഏപ്രിലില്‍ വിവാഹം നടക്കില്ലെന്ന് മഞ്ജിമ പറഞ്ഞെങ്കിലും ഗൗതം കാര്‍ത്തിക്കുമായുള്ള ബന്ധം നിഷേധിച്ചില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും, കല്യാണം നടക്കുന്നുണ്ടെങ്കില്‍ അത് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കങ്കണ അഭിനയിച്ച ‘ക്വീന്‍’ എന്ന സിനിമയുടെ മലയാളം പതിപ്പില്‍ മഞ്ജിമയാണ് നായികാ വേഷം ചെയ്തത് .FC