നടി മഞ്ജു മകളെ ചുംബിക്കുന്ന ചിത്രം കൈയില്‍ ടാറ്റു കുത്തി, ഏക മകള്‍ നെഞ്ചില്‍ മാത്രമല്ല….
മലയാളികളുടെ പ്രിയതാരമാണ് മഞ്ജുപിള്ള, എന്നും വലിയ സ്ക്രീനില്‍ ചെറിയ റോളുകളില്‍ നിറഞ്ഞു നില്‍ക്കാനായിരുന്നു അവരുടെ യോഗം, വര്‍ഷങ്ങള്‍ക്കുശേഷം ‘ഹോം’ എന്ന സിനിമയില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായി മികച്ച പ്രകടനം മഞ്ജുപിള്ള കാഴ്ചവെച്ചു, എന്നാല്‍ ബിഗ് സ്ക്രീനിലൂടെയല്ല ആരും ആ സിനിമ കണ്ടത് ഓടിടി റിലീസ് ആയതിനാല്‍ മിനിസ്ക്രീനില്‍ ആയിരുന്നു അത് കാണാന്‍ കഴിഞ്ഞത്, മഞ്ജുവിനെ താരമാക്കിയത് മിനി സ്ക്രീനാണ് എന്ന് ആരാധകര്‍ ഏറ്റവും ഇഷ്ട്ടപെടുന്ന മിനി സ്ക്രീന്‍ താരമാണ് മഞ്ജു. സംവിധായകനും സിനിമറ്റോഗ്രഫറുമായ സുജിത്ത് വാസുദേവ് ആണ് മഞ്ജു പിള്ളയുടെ ഭര്‍ത്താവ് ഈ ദമ്പതികളുടെ ഏകമകളാണ് ദയ. ഇപ്പോള്‍ മകള്‍ ദയയുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രം കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് നടി മഞ്ജു പിള്ള. ഇതിന്റെ വീഡിയോ മഞ്ജു സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. മകളുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘എന്റെ ആത്മാവ്, എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണു വീഡിയോക്കൊപ്പം താരം കുറിച്ചത്. സഹപ്രവര്‍ത്തകരുള്‍പ്പടെ നിരവധിപ്പേര്‍ ടാറ്റൂ മനോഹരമായിരിക്കുന്നു എന്നു കമന്റ് ചെയ്തിട്ടുണ്ട്. ഏഴു മണിക്കൂറാണ് ടാറ്റൂ ചെയ്യാന്‍ വേണ്ടി വന്നതെന്നു മഞ്ജു ഒരു കമന്റിന് മറുപടിയായി കുറിച്ചു…രണ്ടാഴ്ച മുമ്പ് മകളുടെ ജന്മദിനത്തില് ആശംസ നേര്‍ന്ന് പങ്കുവച്ച ചിത്രമാണ് മഞ്ജു ഇപ്പോള്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ”നീ എത്ര ദൂരത്താണെങ്കിലും എന്റെ ഹൃദയം നിനക്കായി തുടിക്കുന്നു. ജന്മദിനാശംസകള് എന്റെ പ്രിയപ്പെട്ട കുഞ്ഞേ. നിന്റെ ഈ ദിവസം സന്തോഷം കൊണ്ട് നിറയട്ടെ മോളൂ”- എന്നായിരുന്നു അന്ന് ആശംസയായി കുറിച്ചത്. അന്ന് ഒരു സര്‍പ്രൈസ് പാര്‍ട്ടിയും മകള്‍ക്കു വേണ്ടി സംഘടിപ്പിച്ചിരുന്നു. ദയക്ക് ഞങ്ങളും നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC