നടി മേഘ്ന രാജന് നഷ്ടങ്ങള്‍ മാത്രം-ഭര്‍ത്താവിന് പിന്നാലെ ഇഷ്ടപ്പെട്ട ഇവനും മരിച്ചു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം മേഘ്ന രാജനെ തേടിയെത്തിയത്.ഒരിക്കലും നികത്താനാകാത്ത ആ നഷ്ടം ഒരു സ്വകാര്യ നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ ഇപ്പോഴിതാ ഒരു കുടുംബാംഗം പോലെ കൂടെയൂണ്ടായിരുന്ന വളര്‍ത്ത് നായയുടെ മരണ വാര്‍ത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.
ഒരുപാട് നഷ്ടങ്ങള്‍,ബ്രൂണോയ്ക്ക്ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല.എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിടപറഞ്ഞിരിക്കുന്നു.ജൂനിയര്‍ ചീരു ബ്രൂണോയ്ക്കൊപ്പം കളിക്കുന്നത് അവന്റെ പുറത്ത് കയറി സവാരി ചെയ്യുന്നതൊക്കെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.പൊതുവെ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല.എന്നാല്‍ ജൂനിയര്‍ ചീരുവിനോട് അവന് വളരെ സൗമ്യനായിരുന്നു.ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയത് പോലെ അവില്ല.വീട്ടില്‍ വരുന്ന ഓരോരുത്തരും അവനെ തിരക്കും.അവനെ ഞങ്ങള്‍ വളരെ അധികം മിസ് ചെയ്യും.എനിക്കറിയാം നീ ഇപ്പോള്‍ ചീരുവിനൊപ്പമാണെന്ന്.എല്ലായിപ്പോഴും എന്നപോലെ അവനെ ബുദ്ധിമുട്ടിക്കുകയാകുമെന്ന് മേഘ്ന പറഞ്ഞു .
ഫിലീം കോര്‍ട്ട്.