നടി സാധിക പറയുന്നു ഇതിലും നല്ലത് ആത്മഹത്യ – അധികാരമുള്ളവര്‍ പറഞ്ഞതില്‍ പൊട്ടിത്തെറിച്ച്.
വനിത കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈന്നെതിരെ നടി സാധിക വേണുഗോപാല്‍.ഇവരെ വിളിച്ച് പരാതി പറയുന്നതിലും നല്ലത് മരിക്കുന്നത് തന്നെയാണെന്ന് സാധിക പറയുന്നു.
ഭര്‍തൃപീഢനം പരാതിപ്പെട്ട യുവതിയോട് വനിതകമ്മീഷന് അദ്ധ്യക്ഷ മോശമായി സംസാരിച്ചതിന്റെ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.വാക്കുകള്‍ ഇങ്ങനെ —
‘ഇതിലും ഭേദം ആത്മഹുതി തന്നെയാ!!! പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ.ഇതാ ഇപ്പൊ കാണുകയും ചെയ്തു.ഇവരെ ഒക്കെ വിളിച്ച് പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ……..
പ്രശ്നത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേള്‍ക്കാന്‍ ആണ്.ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?…
ജോലി ഇല്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകള്‍ ഉണ്ട്.അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏല്‍പ്പിച്ചാല്‍ പോരെ.അല്ലെങ്കില്‍ തന്നെ പെണ്ണിനെ കേള്‍ക്കാന്‍ പെണ്ണും ആണിനെ കേള്‍ക്കാന്‍ ആണും എന്തിനാണ്.സാമാന്യം മാനുഷിക മൂല്യം അറിയുന്ന സഹജീവികളെ മനസ്സിലാക്കാന്‍ മനസ്സും കഴിവുമുള്ള ഒരാളായാല്‍ പോരെ,അതിനും ലിംഗവ്യത്യാസം വേണോ?
പെണ്ണിനെ മനസ്സിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്തയാണ് ആദ്യം മാറേണ്ടത്.മനുഷ്യത്വം,സഹിഷ്ണുത,സഹാനുഭൂതി,ഒക്കെയുള്ള ആണിന്റെ കൈയ്യില്‍ തന്നെയാണ് എന്നും സ്ത്രീ സുരക്ഷിതം.മൊത്തത്തില്‍ ഒരു അഴിച്ചുപണി നല്ലതാകും.ഒട്ടുമിക്ക വീടുകളിലും പുരുഷന്മാരെക്കാള് പ്രശ്നം സ്ത്രീകളാണ്.ഈ സ്ത്രീധന പ്രശ്നവും കെട്ടുന്നവന്റെ ആവശ്യമല്ല.നാഥനില്ല കുടുംബത്തിന്റെയും ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്.ഈ ഭര്ത്താക്കന്മാരെ മാറ്റി അതിനു പകരം പ്രേരിപ്പിക്കുന്ന അമ്മായിഅമ്മമാരെ കൂട്ടില്‍ അടക്കുന്ന രീതി കൊണ്ട് വന്നാല്‍ ഒരുപക്ഷെ ഇതില്‍ ഒരു മാറ്റം ഉണ്ടായേക്കാം.
ഗാര്‍ഹിക പീഢനം അനുഭവിക്കുന്ന പുരുഷന്മാര്ക്ക് പരാതി നല്‍കാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ…
വനിതകമ്മീഷന് ആയാലും ആണായാലും ,പെണ്ണായാലും മനുഷ്യത്വം,വ്യക്തിത്വം എന്നൊന്ന് ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ എന്നാണ് താരത്തിന്റെ വാക്കുകള്‍.
ഫിലീം കോര്‍ട്ട്.